വിപണിയിലെ ജാപ്പനീസ്, കൊറിയൻ എതിരാളികളെയും, ടാറ്റ നെക്‌സോണിനെ പോലും   പിന്തള്ളിയ ടാറ്റ മോട്ടോഴ്‌സിൻ്റെ  മെയ്ഡ്-ഇൻ-ഇന്ത്യ മൈക്രോ-എസ്‌യുവി Tata Punch ഇപ്പോൾ 2024 ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറാണ്. ടാറ്റയുടെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവിയാണ് പഞ്ച്.

വാഗൺആർ, സ്വിഫ്റ്റ്, ബലേനോ, ഡിസയർ, ഫ്രോങ്ക്സ്, ബ്രെസ്സ, എർട്ടിഗ തുടങ്ങിയ വളരെ ജനപ്രിയ മോഡലുകൾ വിൽക്കുന്ന മാരുതി സുസുക്കിയാണ് ഇന്ത്യൻ കാർ വിപണിയിൽ ഏറെക്കുറെ ആധിപത്യം പുലർത്തുന്നത്. ഗ്രാൻഡ് ഐ10 നിയോസ്, ഐ20, വെന്യു, ക്രെറ്റ തുടങ്ങിയ പാസഞ്ചർ വാഹനങ്ങളുമായി പിന്നാലെ ഹ്യൂണ്ടായും ഉണ്ട്.  ആഭ്യന്തര വാഹന ഭീമനായ ടാറ്റ മോട്ടോഴ്‌സ് വിപണിയിലെത്തിച്ച പഞ്ച്, നെക്‌സോൺ പോലുള്ള ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകൾ മറ്റു വാഹന ബ്രാൻഡുകൾക്ക് ഒത്ത എതിരാളിയാണ്.

പഞ്ച് ഈ വർഷം ഇതുവരെ  73,121 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയിട്ടുണ്ട്.   വാഗൺആർ  71,386 യൂണിറ്റ്, ബലേനോ 66,784 യൂണിറ്റ് എന്നിങ്ങനെതൊട്ടു പിന്നാലെയുണ്ട്. ബ്രെസ്സയും ക്രെറ്റയും യഥാക്രമം 62,795 യൂണിറ്റുകളും 60,393 യൂണിറ്റുകളും നേടിയിട്ടുണ്ട്. 2024-ൽ നെക്‌സോൺ 56,803 യൂണിറ്റുകളാണ് വിറ്റഴിച്ചത്.  

ടാറ്റ പഞ്ച് ഇൻ്റേണൽ കംബഷൻ എഞ്ചിനിലും (ICE) ഇലക്ട്രിക് വെഹിക്കിൾ (ഇവി) മോഡലുകൾക്ക് ഒരേ പോലെ ഡിമാന്റുണ്ട്.

ICE മോഡലിൽ 5-സ്പീഡ് MT, 5-സ്പീഡ് AMT ഓപ്ഷനുകൾക്കൊപ്പം 1.2-ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നു.  

EV ശ്രേണിയിൽ 60kW മോട്ടോർ-25kWh ബാറ്ററി പാക്ക്  315km റേഞ്ചും, 90kW മോട്ടോർ – 35kWh ബാറ്ററി പാക്ക് 421km റേഞ്ചും ഉറപ്പായി നൽകും.

ടാറ്റ പഞ്ച് ICEയുടെ എക്‌സ് ഷോറൂം വില 6.13 ലക്ഷം മുതൽ 10.20 ലക്ഷം രൂപ വരെയാണ്.   Tata Punch.ev എക്‌സ് ഷോറൂം വില10.99 ലക്ഷം മുതൽ 15.49 ലക്ഷം രൂപ വരെയാണ്.

Tata Punch became the best-selling car of 2024, surpassing rivals and even the Tata Nexon. Learn about its ICE and EV models, sales figures, and market impact.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version