കേരളത്തിലെ സൗരോർജ്ജ വിപണിയിലേക്ക് തദ്ദേശീയ സോളാർ പ്ലാന്റുകളുമായി വരവറിയിക്കുകയാണ് അദാനി സോളാർ. സൗരോർജ്ജത്തിൽ കേരളത്തിന് വൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ തങ്ങളുടെ ബിസിനസ് വിപുലീകരിക്കുമെന്ന് അദാനി സോളാർ അറിയിച്ചു. വിപുലീകരണ പദ്ധതികളുടെ ഭാഗമായി, അദാനി സോളാർ സംസ്ഥാനത്തെ ഔദ്യോഗിക പങ്കാളിയായി കൊച്ചി ആസ്ഥാനമായുള്ള സോളാർ വിതരണക്കാരായ അൽമിയ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു.
“ഞങ്ങൾ കേരളത്തിൽ ഞങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കുകയാണ്. 2023-ൽ കേരളത്തിൽ 70 മെഗാവാട്ടിൻ്റെ സോളാർ പാനലുകൾ സ്ഥാപിച്ചിരുന്നു. സൗരോർജ്ജ വിപണിയിൽ കേരളത്തിന് വൻ സാധ്യതയുണ്ടെന്നും, അദാനി ഗ്രൂപ്പിന് കേരളത്തിനായി വളരെ വലിയ പദ്ധതികളുണ്ട് എന്നും ” അദാനി സോളാർ നാഷണൽ സെയിൽസ് ഹെഡ് സെസിൽ അഗസ്റ്റിൻ പറഞ്ഞു.
പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച സോളാർ പാനലുകൾ ഏഷ്യയിലെ മറ്റ് വിപണികളെ അപേക്ഷിച്ച് മികച്ച ഗുണനിലവാരമുള്ളവയാണെന്നും അവയ്ക്ക് വൈദ്യുത ഉൽപ്പാദന ശേഷി വളരെ കൂടുതലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അൽമിയ ഗ്രൂപ്പുമായുള്ള ധാരണാപത്രം കേരള വിപണിയിൽ അദാനി സോളാറിൻ്റെ മികച്ച കടന്നുകയറ്റം സുഗമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ റെസിഡൻഷ്യൽ സോളാർ പാനൽ വിപണിയിൽ അദാനി സോളാറിന് 50 ശതമാനം വിപണി വിഹിതമുണ്ട്.
അദാനി സോളാർ അവകാശവാദമനുസരിച്ചു ഒരു ശരാശരി കുടുംബത്തിന് റെസിഡൻഷ്യൽ സോളാർ യൂണിറ്റിന് ഏകദേശം 1.6 ലക്ഷം രൂപ മാത്രമേ ചെലവഴിക്കേണ്ടി വരികയുള്ളൂ. സോളാർ പാനലുകൾക്ക് 30 വർഷത്തെ വാറൻ്റി നൽകുന്നു, കുടുംബങ്ങൾക്ക് അവരുടെ വൈദ്യുതി ബില്ലുകൾ ഗണ്യമായി കുറയ്ക്കാനാകും. അദാനി പോർട്ട്സ് നിർമിക്കുന്ന വിഴിഞ്ഞം രാജ്യാന്തര കടൽ തുറമുഖത്ത് സൗരോർജ്ജം ഉപയോഗിക്കുന്നതും അദാനി ഗ്രൂപ്പ് പദ്ധതികളിലാണ്.
Adani Solar announces its expansion in Kerala with a new MoU with Almiya Group. Discover the company’s plans to boost solar energy capacity in the state and its commitment to sustainable infrastructure.