2024 സീസണിൽ ക്രിക്കറ്റർ ഗൗതം ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ മെൻ്ററായി എത്തിയത് ടീമിനെ ഏറെ നാളായി കാത്തിരുന്ന മൂന്നാം IPL കിരീടത്തിലേക്ക് നയിച്ചു എന്നതാണ് കിംഗ് ഖാൻ വരെ അംഗീകരിക്കുന്ന വസ്തുത. ഇതിഹാസ വിജയത്തെത്തുടർന്ന് KKR നൊപ്പം തുടരാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ സഹ-ഉടമയായ ഷാരൂഖ് ഖാൻ ഗംഭീറിന് ഒരു ബ്ലാങ്ക് ചെക്ക് സമ്മാനിച്ചതും വാർത്തയായി.
2003 മുതൽ 2016 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രധാന അംഗങ്ങളിൽ ഒരാളായിരുന്ന ഗൗതം ഗംഭീറിന്റെ ആസ്തി 205 കോടി രൂപയാണ്. 2019 ൽ രാഷ്ട്രീയത്തിലെത്തിയ ഗൗതം ഗംഭീർ ദില്ലിയിലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥിയായിരുന്നു. അന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സമർപ്പിച്ച ആദായനികുതി റിട്ടേണുകൾ പ്രകാരം ഗംഭീറിന് ഏകദേശം 12.40 കോടി രൂപ വാർഷിക വരുമാനം ഉണ്ടായിരുന്നു. ഭാര്യ നടാഷയുടെ വരുമാനം 6.15 ലക്ഷം രൂപയായിരുന്നു . ഐപിഎൽ സീസണിന് മുന്നോടിയായി 2024 മാർച്ചിലാണ് ഗംഭീർ രാഷ്ട്രീയം വിടുന്നത്.
വിരമിക്കലിന് ശേഷം പാർട്ട് ടൈം ക്രിക്കറ്റ് കമൻ്റേറ്ററായി മാറിയ ഗംഭീർ തൻ്റെ കമൻ്ററി റോളുകളിൽ നിന്ന് പ്രതിവർഷം ഏകദേശം 1.5 കോടി രൂപ നേടുന്നു . ഫാൻ്റസി ഗെയിമിംഗ് പ്ലാറ്റ്ഫോമായ CricPlay, ഡയഗ്നോസ്റ്റിക് സെൻ്ററായ റെഡ്ക്ലിഫ് ലാബ്സ് തുടങ്ങിയ ബ്രാൻഡുകളും വഴി ഗൗതം വരുമാനമുണ്ടാക്കുന്നുണ്ട്.
ഡൽഹിയിൽ 20 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര മാൻഷനും ഓൾഡ് രജീന്ദർ നഗറിലും കരോൾ ബാഗിലുമായി ഏകദേശം 15 കോടി രൂപ വിലമതിക്കുന്ന മറ്റ് രണ്ട് സ്വത്തുക്കളും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിൻ്റെ ആഡംബര കാറുകളുടെ ശേഖരത്തിൽ ഔഡി ക്യു 5, ബിഎംഡബ്ല്യു 530 ഡി, ടൊയോട്ട കൊറോള, മഹീന്ദ്ര ബൊലേറോ സ്റ്റിംഗർ എന്നിവ ഉൾപ്പെടുന്നു
Gautam Gambhir’s journey from leading the Kolkata Knight Riders to their IPL victory to his transition into post-retirement roles and his impressive net worth and investments.