ഇന്ത്യയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കുകയാണ് google.
ബംഗളൂരുവിലെ പുതിയ ഓഫീസ് സ്ഥലം ഗൂഗിൾ പാട്ടത്തിനെടുത്തത് 4 കോടിയിലധികം രൂപ പ്രതിമാസ വാടകയ്ക്കാണ്. ഗൂഗിളിന്റെ ഈ പുതിയ ഓഫീസ് പ്രധാന ഇന്ത്യൻ നഗരങ്ങളിൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ്. ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലായി 9.3 ദശലക്ഷം ചതുരശ്ര അടിയിലാണ് ഗൂഗിളിന്റെ നിലവിലെ പ്രവർത്തനങ്ങൾ നടക്കുന്നത്.
ബംഗളൂരുവിലെ വൈറ്റ്ഫീൽഡിലെ അലംബിക് സിറ്റിയിലാണ് 649,000 ചതുരശ്ര അടി ഓഫീസ് സ്ഥലം ഗൂഗിൾ പാട്ടത്തിനെടുത്തത്. ചതുരശ്ര അടിക്ക് 62 രൂപ നിരക്കിൽ 4,02,38,000 രൂപ പ്രതിമാസ വാടകയ്ക്ക് മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലയളവിലാണ് ഓഫീസ് വാടകയ്ക്ക് എടുത്തിരിക്കുന്നത്.
ഇന്ത്യയിലെ അഞ്ച് നഗരങ്ങളിൽ മൊത്തം 9.3 ദശലക്ഷം ചതുരശ്ര അടിയിലാണ് ഗൂഗിളിന്റെ ഇന്ത്യൻ പ്രവർത്തനം. 2022-ൽ ഗൂഗിൾ കണക്റ്റ് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഹൈദരാബാദിൽ 600,000 ചതുരശ്ര അടി ഓഫീസ് സ്ഥലത്തിന് പാട്ടം പുതുക്കി. ബെംഗളൂരുവിലെ ബാഗ്മാൻ ഡെവലപ്പേഴ്സിൽ 1.3 ദശലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലം പാട്ടത്തിന് എടുക്കാനും ഗൂഗിൾ തീരുമാനിച്ചു.
ഗൂഗിൾ ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ വിപുലപ്പെടുത്തുകയാണ്. തമിഴ്നാട്ടിലെ ഫോക്സ്കോണിന്റെ പ്ലാന്റിൽ സ്മാർട്ട്ഫോണുകൾ നിർമ്മിക്കാനും സംസ്ഥാനത്ത് ഡ്രോൺ നിർമ്മാണം ആരംഭിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇന്ത്യയിലെ പിക്സൽ സ്മാർട്ട്ഫോണുകളുടെ ഉത്പാദനം google പിക്സൽ 8 മോഡലിന്റെ നിർമ്മാണത്തോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
Google’s strategic expansion in India, including securing office space in Bengaluru, venturing into manufacturing, and its commitment to the Make in India initiative.