മുകേഷ് അംബാനിയുടെ 640 കോടി രൂപ വിലയുള്ള ദുബായിയിലെ ആഡംബര ബീച്ച് വില്ലയാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം. അനന്തിനും രാധികയ്ക്കും മുകേഷ് അംബാനിയുടെ വിവാഹ സമ്മാനമാണിത്. മുകേഷ് അംബാനി തൻ്റെ മകൻ അനന്തിന് വേണ്ടി ദുബായിൽ വാങ്ങിയതാണ് ഈ ആഡംബര ബീച്ച് വില്ല. ഇത് ദുബായിലെ പാം ജുമൈറയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ചെലവേറിയ വില്ലയാണ്.

10 കിടപ്പുമുറികളും 70 മീറ്റർ സ്വകാര്യ ബീച്ചുമുള്ള വില്ലയ്ക്ക് 3,000 ചതുരശ്ര അടി വിസ്തീർണമുണ്ട്. ഈ ഗ്രാൻഡ് വില്ല 2022 ഏപ്രിലിൽ ആണ് 640 കോടി രൂപ ചിലവിട്ട് മുകേഷ് അംബാനി സ്വന്തമാക്കിയത്. ദുബായിലെ രണ്ടാമത്തെ വലിയ റെസിഡൻഷ്യൽ പ്രോപ്പർട്ടി ഇടപാടാണ് അന്ന് നടന്നതെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

വില്ലയുടെ അകത്തളങ്ങളിൽ ഇറ്റാലിയൻ മാർബിളും എക്‌സ്‌ക്ലൂസീവ് ആർട്ട്‌വർക്കുകളും ഉണ്ട്. ലിവിംഗ് സ്‌പെയ്‌സുകൾ സ്‌റ്റേറ്റ്‌മെൻ്റ് ലൈറ്റിംഗ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു . എല്ലാ ആഡംബരങ്ങളും സൗകര്യങ്ങളും ഈ ആധുനിക മാൻഷൻ വാഗ്ദാനം ചെയ്യുന്നു.

അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുമ്പുള്ള പ്രീ വെഡിങ് ആഘോഷങ്ങൾക്കായി 1259 കോടി രൂപയാണ് അംബാനി ദമ്പതികൾ ചിലവിട്ടത്. ജൂലൈയിൽ നടക്കുന്ന വിവാഹത്തിന് അതിൻ്റെ ഇരട്ടി തുക ചെലവഴിക്കുമെന്നാണ് റിപ്പോർട്ട്.

Share.

Comments are closed.

Exit mobile version