ഡ്രൈവർ  ഉതയകുമാറിന്റെ  ജീവിതം സംരംഭകർ കണ്ടു പഠിക്കേണ്ടതാണ്.  

കന്യാകുമാരിയിൽ നിന്നുള്ള ISRO ശാസ്ത്രജ്ഞൻ ആയിരുന്ന  ഉതയകുമാർ തൻ്റെ സ്വപ്ന ജോലി ഉപേക്ഷിച്ച് ആരംഭിച്ചത്  ഒരു ടാക്സി സ്റ്റാർട്ടപ്പ് കമ്പനി.  കഴിഞ്ഞ വർഷം അദ്ദേഹത്തിൻ്റെ സ്റ്റാർട്ടപ്പ് ST ക്യാബ്സ്  2 കോടി രൂപ വരുമാനം നേടി.

 സ്റ്റാറ്റാറ്റിക്സിൽ  PhD നേടിയ ശേഷം ശേഷം  ഉതയകുമാർ  ഐഎസ്ആർഒയിൽ തൻ്റെ സ്വപ്ന ജോലിയിൽ പ്രവേശിച്ചു.ഐഎസ്ആർഒയുടെ തൊഴിൽ സംരക്ഷണം ഉണ്ടിയിരുന്നിട്ടും ഉതയകുമാർ സംരംഭകത്വത്തിലേക്ക് ആകർഷിക്കപ്പെട്ടു. അങ്ങനെ 2017-ൽ, തൻ്റെ സുഹൃത്തുക്കളുടെ പിന്തുണയോടെ എസ് ടി ക്യാബ്സ് ആരംഭിച്ചു.  ഇന്ന് ഈ സ്റ്റാർട്ടപ്പിൽ നിന്നും  പ്രതിവർഷം 2 കോടി രൂപയിലധികം ലഭിക്കുന്നു  

എസ് ടി ക്യാബ്സ് ഒരു സാധാരണ ടാക്സി സർവീസ് അല്ല. സ്റ്റാർട്ടപ്പിന് 37 കാറുകളുടെ ഒരു നെറ്റ് വർക്കുണ്ട്. തൊഴിലാളികൾ മാത്രമല്ല, തൻ്റെ ഡ്രൈവർമാർ സ്റ്റാർട്ടപ്പിന്റെ  പങ്കാളികളാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.  ഉതയകുമാർ തൻ്റെ ഡ്രൈവർമാർക്കു ശമ്പളം നൽകുന്നില്ല. പകരം  അവർക്ക് വരുമാനത്തിൻ്റെ 70% വിഹിതം നൽകുന്നു. അത്  ഇത് സ്വന്തമായി ക്ലയൻ്റുകളെ കൊണ്ടുവരാൻ അവരെ പ്രേരിപ്പിച്ചു.  

 അദ്ദേഹം ഡ്രൈവർമാർക്ക് താമസസൗകര്യമടക്കം ഉറപ്പാക്കുകയും,  തൻ്റെ ജന്മനാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി ഫണ്ട് നീക്കിവെക്കുകയും ചെയ്യുന്നു.

Uthaya Kumar, a former ISRO rocket scientist who founded S T Cabs. Learn how his passion, purpose, and leadership are redefining entrepreneurship and community impact.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version