തമിഴ്നാട് ആസ്ഥാനമായുള്ള ഡ്രോൺ സ്റ്റാർട്ടപ്പ് യാലി എയ്റോസ്പേസിൽ ( Yali Aerospace) നിക്ഷേപം നടത്തി Zoho സ്ഥാപകൻ ശ്രീധർ വെമ്പു. അടിയന്തര മെഡിക്കൽ ഡെലിവറികൾക്കായാണ് നിക്ഷേപം.
ദിനേശ് ബാലുരാജ്- അനുഗ്രഹ ദമ്പതിമാർ ചേർന്നാണ് തഞ്ചാവൂർ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിന് തുടക്കമിട്ടത്. മ്യൂണിക്കിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ബാലുരാജ് എയ്റോസ്പേസ് എഞ്ചിനീയറിംഗ് പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്.
ഡ്രോൺ വഴി അടിയന്തര മരുന്നുകൾ എത്തിക്കാം
സിവിൽ, സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ എളുപ്പമുള്ള സാങ്കേതികവിദ്യയാണ് യാലിയുടെ ഡ്രോണുകൾ വാഗ്ദാനം ചെയ്യുന്നു.യാലി നെറ്റ്വർക്ക് ബ്രിഡ്ജിലൂടെ (YNB) 20 മിനിറ്റിനുള്ളിൽ ഇന്ത്യയിലെ ഏത് സ്ഥലത്തേക്കും മെഡിക്കൽ ഉൽപ്പന്നങ്ങൾ എത്തിക്കാൻ സാധിക്കും.
150 കിലോമീറ്റർ റേഞ്ച്, 7 കിലോഗ്രാം പേലോഡ്, പരമാവധി വേഗത മണിക്കൂറിൽ 155 കിലോമീറ്റർ സഞ്ചരിക്കാം. ഡ്രോൺ വഴി മരുന്നുകളും അവയവങ്ങളും വിദൂര ആശുപത്രികളിലേക്ക് എത്തിക്കാനും അതുവഴി അടിയന്തര ഘട്ടങ്ങളിൽ റോഡ് ഗതാഗതത്തിലെ പ്രശ്നങ്ങൾ ഒഴിവാക്കാനും കഴിയും.
സ്കൈബേസ് (YNB) എന്നത് ഡ്രോൺ ഡെലിവറി ശൃംഖലയായി പ്രവർത്തിക്കുന്ന ഡ്രോൺ സ്റ്റേഷനാണ്, അത് ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് നിർണായക അവയവങ്ങൾ, മരുന്നുകൾ എന്നിവ എത്തിക്കുന്നതിന് എല്ലാ ആശുപത്രികളെയും ബന്ധിപ്പിക്കുന്നു.
ദിനേശ് ബാലുരാജിൻ്റെയും അനുഗ്രഹയുടെയും നേതൃത്വത്തിലുള്ള തഞ്ചാവൂർ ആസ്ഥാനമായുള്ള ഡ്രോൺ സ്റ്റാർട്ടപ്പായ യാലി എയ്റോസ്പേസിൽ ഞങ്ങളുടെ നിക്ഷേപം പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് വെമ്പു X പ്ലാറ്റ്ഫോമിൽ കുറിച്ചു. നിക്ഷേപത്തുക സംബന്ധിച്ച വിവരങ്ങൾ പക്ഷെ പുറത്തുവിട്ടിട്ടില്ല.
ഗ്രാമ-പ്രാദേശിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായാണ് സോഹോയുടെ നിക്ഷേപം. കൂടാതെ ടിയർ 2, 3 നഗരങ്ങൾ വികസിപ്പിക്കുന്നതിനായും സോഹോ പ്രതിജ്ഞാബദ്ധമാണ്. ഈ നിര നഗരങ്ങളിൽ 25-ലധികം സാറ്റലൈറ്റ് ഓഫീസുകൾ ZOHO തുറന്നിട്ടുണ്ട്.
സമീപകാലത്ത്, പ്രാദേശിക പ്രതിഭകളെ നിലനിർത്തുന്നതിനും ജന്മനാടുകളിലേക്ക് കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കമ്പനി തെങ്കാശി , കൊട്ടാരക്കര എന്നിവിടങ്ങളിൽ ഗവേഷണ-വികസന കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. കൊട്ടാരക്കരയിൽ 3500 ചതുരശ്ര അടി വിസ്തീർണമുള്ള പാർക്ക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5000 പേർക്ക് പരിശീലനം നൽകുമെന്ന് കമ്പനി അറിയിച്ചു.
100 ദശലക്ഷം ഉപയോക്താക്കൾ കടന്ന ലോകത്തിലെ ആദ്യത്തെ ബൂട്ട്സ്ട്രാപ്പ്ഡ് കമ്പനിയാണ് സോഹോ, കൂടാതെ 150 രാജ്യങ്ങളിലായി 7 ലക്ഷം ബിസിനസ്സുകളിൽ കമ്പനി സേവനം നൽകുന്നു.
Sridhar Vembu, CEO of Zoho Corporation, is driving technological advancement in rural India by investing in Yali Aerospace, a drone startup focused on revolutionizing emergency medical deliveries.