ടീമിൻ്റെ ക്യാപ്റ്റനായി  ശ്രേയസ് അയ്യർ  തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടു പിന്നാലെ  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് IPL ട്രോഫി നേടി എന്നതാണ് ശ്രദ്ധേയം. അതുകൊണ്ടു തന്നെ ആഡംബര ശൈലി നയിക്കുന്ന അയ്യരെ ആരും കുറ്റം പറയുകയുമില്ല.

വിലകൂടിയ കാറുകൾ, മുംബൈയിലെ ഒരു ആഡംബര അപ്പാർട്ട്‌മെൻ്റ്, ബ്രാൻഡുകളിൽ നിന്നുള്ള പണം എന്നിങ്ങനെ ക്രിക്കറ്റ് താരത്തിന് വരുമാനം ഏറെയുണ്ട്.

ഈ വർഷമാദ്യം, 2023-2024 സീസണിലേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ (ബിസിസിഐ) വാർഷിക കളിക്കാരുടെ കരാറിൽ നിന്ന്  ശ്രേയസ് അയ്യരെയും ഒഴിവാക്കിയിരുന്നു. എന്നിരുന്നാലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ശക്തമായ തിരിച്ചുവരവ് നടത്തി.  2022-2023 സീസണിൽ, ബിസിസിഐയുമായി ഗ്രേഡ് ബി കരാർ അയ്യർക്ക് ഉണ്ടായിരുന്നു, ഇത് 3 കോടി രൂപ വാർഷിക പ്രതിഫലമാണ്‌ ശ്രേയസ് അയ്യർക്ക് നേടിക്കൊടുത്തത്.

2015ൽ ഡൽഹി ഡെയർഡെവിൾസിനൊപ്പമാണ് (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്) ശ്രേയസ് അയ്യർ ഐപിഎൽ അരങ്ങേറ്റം കുറിച്ചത്. അവർ  അയ്യർക്ക് ആദ്യ മൂന്ന് വർഷത്തേക്ക് 2.6 കോടി രൂപ വാർഷിക ശമ്പളം നൽകി. 2018ൽ ഡൽഹി ടീം മാനേജ്‌മെൻ്റ് അദ്ദേഹത്തിൻ്റെ കരാർ ഏഴു കോടി രൂപയായി ഉയർത്തിയെങ്കിലും ഐപിഎൽ 2022 ലേലത്തിൽ അവർ ശ്രേയസ് അയ്യരെ കൈവിട്ടു . കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പിന്നീട് 12.5 കോടി രൂപ ചെലവഴിച്ച് ശ്രേയസ് അയ്യരുടെ സേവനം സ്വന്തമാക്കി.  അതിനുശേഷം അദ്ദേഹം കൊൽക്കത്ത ഫ്രാഞ്ചൈസിയുടെ അവിഭാജ്യ ഘടകമായി മാറി.



വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശ്രേയസ് അയ്യർക്ക് കാര്യമായ ഫോളോവേഴ്‌സുണ്ട്. സിയറ്റ്, ബോട്ട്, മാന്യവർ, ഗൂഗിൾ പിക്സൽ, ഡ്രീം11 തുടങ്ങിയ നിരവധി ആഭ്യന്തര, അന്തർദേശീയ ബ്രാൻഡുകളും അയ്യരുടെ  ആസ്തി വർധിപ്പിക്കുന്നു.

ഓട്ടോമൊബൈൽ ബ്രാൻഡുകളിലും അയ്യർ നിക്ഷേപിച്ചിട്ടുണ്ട്, കൂടാതെ 3 കോടിയിലധികം വിലമതിക്കുന്ന ലംബോർഗിനി ഹുറാകാൻ (Lamborghini Huracan), ഏകദേശം 2.45 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ്-ബെൻസ് (Mercedes-Benz)  എന്നിവയും  സ്വന്തമാക്കിയിട്ടുണ്ട്.

മുംബൈയിലെ ലോവർ പരേലിലുള്ള പ്രീമിയം റെസിഡൻഷ്യൽ ടവറിൽ  അപ്പാർട്ട്‌മെൻ്റും അയ്യർ സ്വന്തമാക്കിയിട്ടുണ്ട്.  ഓൺലൈൻ റിപ്പോർട്ടുകൾ പ്രകാരം വീടിൻ്റെ വില 11 കോടിയിലധികം വരും.

ശ്രേയസ് അയ്യർ 2024-ൽ ഹെൽത്ത്-ടെക് സ്റ്റാർട്ടപ്പായ ക്യൂറെലോയിൽ വെളിപ്പെടുത്താത്ത തുക നിക്ഷേപിച്ചു. ഫണ്ടിംഗ് റൗണ്ടിൽ നിന്ന് സ്റ്റാർട്ടപ്പ് 10 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. അയ്യരെ കൂടാതെ, ZEE5 ൻ്റെ സ്ഥാപകനായ IIMA വെഞ്ച്വേഴ്സുമായ തരുൺ കടിയാൽ  കൂടി സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്റെ ആസ്തി കണക്കാക്കിയിരിക്കുന്നത്  7 മില്യൺ ഡോളറാണ് (ഏകദേശം 58 കോടി രൂപ).

Discover Shreyas Iyer’s impressive net worth in 2024, fueled by his IPL success, brand endorsements, and ventures beyond cricket. Learn about his earnings, investments, and lavish lifestyle.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version