ഇന്ത്യയിലെ ഏറ്റവും ഉദാരമതികളായ, ഏറ്റവും ധനികരായ ദമ്പതിമാരിൽ ഇവരുമുണ്ട്. അസിം പ്രേംജി-യാസ്മിൻ പ്രേംജി ദമ്പതിമാർ. അസിം പ്രേംജി ഇന്ത്യയിലെ ഐ ടി രംഗത്തു വിപ്ലവകരമായ വളർച്ച കൊണ്ട് വന്നെങ്കിൽ യാസ്മിൻ പ്രേംജി ജീവകാരുണ്യ സംരംഭങ്ങൾക്ക് ഗണ്യമായ സംഭാവന നൽകി. ഒരു പ്രമുഖ ആഗോള ഐടി സേവന കോർപ്പറേഷനായി വിപ്രോയെ വളർത്തിയത് അസിം പ്രേംജിയുടെ ദീർഘ വീക്ഷണം തന്നെയായിരുന്നു. ഇരുവരെയും മറ്റു കോടീശ്വരന്മാരിൽ നിന്ന് വേറിട്ട് നിർത്തുന്നത് എളിമയുള്ള, ആഡംബരങ്ങളില്ലാത്ത ജീവിതശൈലിക്കും, തങ്ങളുടെ വരുമാനം സമൂഹത്തിന് തിരികെ നൽകാനുള്ള പ്രതിബദ്ധതയ്ക്കുമാണ്.
1999-ൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയ അസിം പ്രേംജി ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യവസായികളിൽ ഒരാളാണ്. യാസ്മിൻ പ്രേംജി ഇൻസൈഡ് ഔട്ട്സൈഡ് എന്ന വിപ്രോയുടെ ഡിസൈൻ ജേണലിൽ മുൻ അസിസ്റ്റൻ്റ് എഡിറ്ററായിരുന്നു.
വ്യവസായിയായ മുഹമ്മദ് ഹാഷിം പ്രേംജിയുടെ മകനായ അസിം പ്രേംജി മുംബൈയിലാണ് ജനിച്ചത്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടുന്നതിനായി അസിം സ്റ്റാൻഫോർഡ് സർവകലാശാലയിൽ ചേർന്നു എങ്കിലും 1966-ൽ പിതാവ് മരിച്ചതിനുശേഷം, കുടുംബ ബിസിനസ്സ് ഏറ്റെടുക്കുന്നതിനായി അസിം ഇന്ത്യയിൽ തിരിച്ചെത്തി. അക്കാലത്ത് “വെസ്റ്റേൺ ഇന്ത്യ വെജിറ്റബിൾ പ്രോഡക്ട്സ്” എന്ന ബ്രാൻഡിൽ പാചക എണ്ണ ഉൽപ്പാദിപ്പിക്കുന്നതിൽ കുടുംബ ബിസിനസ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
അസിമിൻ്റെ നേതൃത്വത്തിൽ കമ്പനി ശ്രദ്ധേയമായ പരിവർത്തനത്തിന് വിധേയമായി. 1980-കളിൽ, വളർന്നുവരുന്ന സോഫ്റ്റ് വെയർ വ്യവസായത്തിലേക്ക് അസിം തന്റെ സംരംഭത്തെ തിരിച്ചുവിട്ടു. ഈ തന്ത്രപരമായ മാറ്റം ഒരു പ്രമുഖ ആഗോള ഐടി സേവന കോർപ്പറേഷനായി വിപ്രോയുടെ പിറവിക്കു കാരണമായി. 1990-കളിൽ, വിപ്രോയുടെ മൂല്യം കുതിച്ചുയർന്നതോടെ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ആഡംബരമില്ലാതെ ലളിതമായിരുന്നു ആസിമിൻ്റെയും യാസ്മിൻ്റെയും വിവാഹം. റിഷാദ്, താരിഖ് എന്നിങ്ങനെ രണ്ട് ആൺമക്കളാണ് പ്രേംജിക്ക്. വിപ്രോയെ കൂടുതൽ മേഖലകളിലേക്ക് വളർത്തുന്നതിൽ നേതൃത്വം നൽകുകയാണ് റിഷാദ്.
സമീപകാല റിപ്പോർട്ടുകൾ പ്രകാരം ദമ്പതികളുടെ മൊത്തം ആസ്തി 3,34,595 കോടി രൂപയാണ്. അസിം പ്രേംജിയുടെ ആസ്തി ഏകദേശം 26.5 ബില്യൺ യുഎസ് ഡോളറാണ്, ഏകദേശം 2,20,195 കോടി രൂപ. ഇന്ത്യയിലെ ഏറ്റവും ധനികരായ ആളുകളുടെ ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്സ് പട്ടികയിൽ അദ്ദേഹം ആറാം സ്ഥാനത്താണ്. യാസ്മിൻ പ്രേംജിയുടെ ആസ്തി 1,14,400 കോടി രൂപയാണ്.
Explore the inspiring journey of Azim Premji and Yasmeen Premji, from transforming Wipro into a global tech giant to their impactful philanthropic efforts. Discover their legacy in the Indian business and social sectors.