അനിൽ അംബാനിയുടെ വാഹന ശേഖരത്തിലെ ഏറ്റവും പുതിയ അംഗം ഇന്ത്യയിൽ പുറത്തിറക്കിയ BYD സീൽ ഇവി യാണ്. 41 ലക്ഷം രൂപയിലധികം വിലയുള്ള BYD സീൽ ചൈനീസ് കമ്പനിയുടെ ഇന്ത്യയിലെ മുൻനിര വാഹനമാണ്.  മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിൽ പങ്കെടുക്കാൻ ഇറ്റലിയിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിൽ അനിൽ അംബാനിയും കുടുംബവും സീൽ കാറിൽ എത്തിയതോടെയാണ് ഇത് മാധ്യമ ശ്രദ്ധ ആകർഷിച്ചത്.

61.4kWh, 82.5kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെ അന്താരാഷ്ട്ര വിപണിയിൽ  BYD സീൽ ഇവി ലഭ്യമാണ്, BYD-യുടെ ഇ-പ്ലാറ്റ്ഫോം 3.0 അടിസ്ഥാനമാക്കി  61.4kWh ബാറ്ററി പാക്കുള്ള BYD സീലിന് 550 കിലോമീറ്റർ റേഞ്ച് ഉണ്ട്. 5.9 സെക്കൻഡിനുള്ളിൽ  നൂറ് കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും.  

ഡ്യുവൽ-മോട്ടോർ മോഡലിന് 530 കുതിരശക്തി ഉൽപ്പാദിപ്പിക്കാൻ BYD സീൽ EV യിൽ  AWD സംവിധാനമുണ്ട്. 82.5kWh ബാറ്ററി പാക്ക് ഉള്ള രണ്ടാമത്തെ മോഡലിന് ഒറ്റ ചാർജിൽ 700 കിലോമീറ്റർ സഞ്ചരിക്കാനാകും. 3.8 സെക്കൻഡിനുള്ളിൽ 100 കി.മീ/മണിക്കൂർ വരെ വേഗത കൈവരിക്കാൻ സാധിക്കുമെന്നാണ് ഉറപ്പ്.

BYD Atto 3 പോലെ തന്നെ, BYD സീലും സെൻ്റർ കൺസോളിൽ 15.6 ഇഞ്ച് കറങ്ങുന്ന ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേയോടെയാണ് വരുന്നത്.  BYD
 യുടെ മറ്റു വാഹനങ്ങളിലെ ഇന്റീരിയൽ സവിശേഷതകൾ ഇതിനുമുണ്ട്. 

Anil Ambani’s latest addition to his luxury car collection – the BYD Seal EV. Unveiled at the Auto Expo 2023, this high-performance electric vehicle boasts advanced features and impressive range.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version