പൊതുതെരഞ്ഞെടുപ്പ് അവസാനിച്ചതോടെ രാജ്യത്തെ റോഡ് ടോൾ നിരക്ക് വർധിപ്പിച്ചു. ജൂൺ 3 മുതൽ രാജ്യത്തുടനീളമുള്ള റോഡ് ടോൾ ചാർജുകൾ 3 മുതൽ 5% വരെയാണ് വർദ്ധിപ്പിച്ചതായി ദേശീയ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (National Highways Authority of India).
ഏപ്രിലിൽ നടത്തേണ്ട വാർഷിക വർദ്ധന തിരഞ്ഞെടുപ്പായതിനായാൽ നിർത്തിവച്ചിരിക്കുകയായിരുന്നു. ഇന്ന്( തിങ്കളാഴ്ച) മുതൽ ടോൾ പ്ലാസകളിൽ 3% മുതൽ 5% വരെ വർദ്ധന നടപ്പിൽ വരുമെന്ന് ഹൈവേ ഓപ്പറേറ്റർമാർ പ്രഖ്യാപിച്ചു കഴിഞ്ഞു.
രാജ്യത്തെ 1100 ടോൾ പ്ലാസകളിൽ നിരക്ക് വർദ്ധന ബാധകമാകും.
2008ലെ നാഷണൽ ഹൈവേ ഫീ ചട്ടങ്ങൾ പ്രകാരം നടത്തുന്ന വാർഷിക നടപടിയുടെ ഭാഗമാണ് ടോൾ വർദ്ധന. ടോൾ ചാർജ് വർദ്ധനയും ഇന്ധന ഉൽപന്നങ്ങളുടെ നികുതിയും ദേശീയ പാതകളുടെ വിപുലീകരണത്തിന് സഹായിക്കുമെന്ന നിലപാടിലാണ് കേന്ദ്രം.
ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സ്, അശോക് ബിൽഡ്കോൺ ലിമിറ്റഡ് തുടങ്ങിയ ഓപ്പറേറ്റർമാർക്ക് ടോൾ വർധനയുടെ പ്രയോജനം ലഭിക്കും.
ദേശീയ പാതകൾ വികസിപ്പിക്കുന്നതിനായി കഴിഞ്ഞ ദശകത്തിൽ ഇന്ത്യ ശതകോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചു.മൊത്തം ദൈർഘ്യം ഏകദേശം 146,000 കിലോമീറ്ററാണ്, ലോകത്തെ രണ്ടാമത്തെ വലിയ ആഗോള റോഡ് ശൃംഖലയാണിത്.
ടോൾ പിരിവ് 2018/19 വർഷത്തെ 252 ബില്യണിൽ നിന്ന് 2022/23 സാമ്പത്തിക വർഷത്തിൽ 540 ബില്യണിലധികം രൂപയായി കുതിച്ചുയർന്നു.
Learn about the 3-5% hike in road toll charges across India, effective from June 3. Understand how this annual increase, postponed due to the elections, helps fund the expansion of national highways and impacts motorists and highway operators.