ഇലക്ട്രിക്കൽ രംഗത്തെ ഒരു സുപ്രധാന പ്രൊഡക്റ്റ് പേര് മാറ്റി വരുന്നു. L&T സ്വിച്ച്ഗിയർ ഇനി Lauritz Knudsen എന്ന ബ്രാൻഡിൽ എത്തും. L&T സ്വിച്ച്ഗിയർ കഴിഞ്ഞ 70 വർഷമായി മാർക്കറ്റിലുണ്ട് . L&T അവരുടെ ഇലക്ട്രിക്കൽ ഡിവിഷൻ 2020-ൽ Schneider-ന് വിറ്റിരുന്നു. Schneider കമ്പനിയുടെ കീഴിലുള്ള ഇലക്ട്രിക് ബ്രാൻഡാണ് Lauritz Knudsen. പുതിയ ബ്രാൻഡ് ഐഡൻ്റിറ്റി അനാവരണം ചെയ്യുകയും 850 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 3 വർഷത്തിനുള്ളിൽ Lauritz Knudsen രാജ്യത്ത് 850 കോടി നിക്ഷേപിക്കും.അടുത്ത മൂന്ന് വർഷത്തേക്കുള്ള കമ്പനിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഈ ഫണ്ട് വിനിയോഗിക്കും.
വയറിംഗിലെ പ്രധാന കൺട്രോൺ ഡിവൈസാണ് സ്വിച്ച് ഗിയറുകൾ. ഗാർഹിക- വ്യവസായ രംഗത്തുൾപ്പെടെ വലിയ വിൽപ്പന സ്വിച്ച്ഗിയറിനുണ്ട്. റിന്യൂബൾ എനർജി, ഇ-മൊബിലിറ്റി സൊല്യൂഷനും Lauritz Knudsen നൽകുന്നു.
ഇന്ത്യയിൽ അഞ്ഞൂറിലധികം നഗരങ്ങളിലായി Lauritz Knudsen കമ്പനിക്ക് ഓഫീസുകളുണ്ട്. പൂനെ, ഡൽഹി, വഡോദര, ലക്നൗ തുടങ്ങിയ നഗരങ്ങളിലെ ട്രെയിനിംഗ് സെന്ററുകളിൽ നിന്ന് 4 ലക്ഷത്തിലധികം പ്രൊഫഷണലുകളെ പരിശീലിപ്പിച്ചതായി Lauritz Knudsen പറയുന്നു.
2.1 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള നിർമ്മാണ സൗകര്യങ്ങളും 33 ഓഫീസുകളിലൂടെ 500-ലധികം നഗരങ്ങളിൽ സാന്നിധ്യം നിലനിർത്താനും Lauritz Knudsen ന് കഴിഞ്ഞിട്ടുണ്ട്.
Lauritz Knudsen എന്ന പുതിയ പേരിൽ, ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ രാജ്യത്തും ആഗോള വിപണികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും.