ഇലക്ട്രിക്കൽ രംഗത്തെ ഒരു സുപ്രധാന പ്രൊഡക്റ്റ് പേര് മാറ്റി വരുന്നു. L&T സ്വിച്ച്‌ഗിയർ ഇനി  Lauritz Knudsen എന്ന ബ്രാൻഡിൽ എത്തും. L&T സ്വിച്ച്ഗിയർ കഴിഞ്ഞ 70 വർഷമായി മാർക്കറ്റിലുണ്ട് . L&T അവരുടെ ഇലക്ട്രിക്കൽ ഡിവിഷൻ 2020-ൽ Schneider-ന് വിറ്റിരുന്നു.  Schneider കമ്പനിയുടെ കീഴിലുള്ള ഇലക്ട്രിക് ബ്രാൻഡാണ് Lauritz Knudsen. പുതിയ ബ്രാൻഡ് ഐഡൻ്റിറ്റി അനാവരണം ചെയ്യുകയും 850 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.  3 വർഷത്തിനുള്ളിൽ Lauritz Knudsen രാജ്യത്ത് 850 കോടി നിക്ഷേപിക്കും.അടുത്ത മൂന്ന് വർഷത്തേക്കുള്ള കമ്പനിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഈ ഫണ്ട് വിനിയോഗിക്കും.

വയറിംഗിലെ പ്രധാന കൺട്രോൺ ഡിവൈസാണ് സ്വിച്ച് ഗിയറുകൾ. ഗാർഹിക- വ്യവസായ രംഗത്തുൾപ്പെടെ വലിയ വിൽപ്പന സ്വിച്ച്ഗിയറിനുണ്ട്. റിന്യൂബൾ എനർജി, ഇ-മൊബിലിറ്റി സൊല്യൂഷനും Lauritz Knudsen നൽകുന്നു.

ഇന്ത്യയിൽ അഞ്ഞൂറിലധികം നഗരങ്ങളിലായി Lauritz Knudsen കമ്പനിക്ക് ഓഫീസുകളുണ്ട്. പൂനെ, ‍ഡൽഹി, വഡോദര, ലക്നൗ തുടങ്ങിയ നഗരങ്ങളിലെ ട്രെയിനിംഗ് സെന്ററുകളിൽ നിന്ന് 4 ലക്ഷത്തിലധികം പ്രൊഫഷണലുകളെ പരിശീലിപ്പിച്ചതായി Lauritz Knudsen  പറയുന്നു.

2.1 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള നിർമ്മാണ സൗകര്യങ്ങളും 33 ഓഫീസുകളിലൂടെ 500-ലധികം നഗരങ്ങളിൽ സാന്നിധ്യം നിലനിർത്താനും Lauritz Knudsen ന് കഴിഞ്ഞിട്ടുണ്ട്.

Lauritz Knudsen എന്ന പുതിയ പേരിൽ, ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ  രാജ്യത്തും ആഗോള വിപണികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version