ആരോഗ്യ രംഗത്തെ പുതിയ ഡയഗനോസ്റ്റിക് രീതികൾ, മെഡിക്കൽ ഉപകരണങ്ങൾ, ഡിജിറ്റൽ ഹെൽത്ത് കെയർ സാധ്യതകൾ, പുതിയ മെഡിക്കൽ ടൂറിസം ആശയങ്ങൾ, ആരോഗ്യ ജീവിതം എന്നിവ വിശദമായി ചർച്ച ചെയ്യുന്ന മെഗാ എക്സിബിഷൻ ഹോസ്‌പെക്‌സ്, ഈ മാസം 22 മുതൽ 24 വരെ കൊച്ചിയിൽ നടക്കുകയാണ്. ആരോഗ്യ രംഗത്തെ ഏറ്റവും പുതിയ എല്ലാ മുന്നേറ്റങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കേരളത്തിന്റെ മുൻനിര മെഡിക്കൽ ടെക്‌നോളജി എക്സിബിഷനായ ഹോസ്പെക്സ് ഇത്തവണ എംഎസ്എംഇ മാനുഫാക്ചറിംഗ് യൂണിറ്റുകൾക്കായി സാമ്പത്തിക സഹായത്തോടെ പിന്തുണ ഒരുക്കുകയാണ്.
മെഡിക്കൽ ഹെൽത്ത് കെയറിലെ എക്യുപ്മെന്റ് നിർമ്മാതാക്കൾ, ഹോസ്പിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഒരുക്കുന്നവർ, മെഡിക്കൽ ഗാർമെന്റ്സ് ഉണ്ടാക്കുന്നവർ, ഹെൽത്ത് സെക്ടറിലെ ഐടി-കമ്മ്യൂണിക്കേഷൻ മേഖലയിൽ ഉള്ളവർ തുടങ്ങി ആരോഗ്യ രംഗത്തെ എംഎസ്എംഇ നിർമ്മാതാക്കൾക്കാണ് ഹോസ്പെക്സിൽ സ്റ്റോളുകൾ ഇട്ടാൽ റീഇംപേഴ്സ്മെന്റ് കിട്ടും. അതായത് ഗണ്യമായ റീഇംബേഴ്‌സ്‌മെന്റ് ആനുകൂല്യങ്ങളോടെ മെഡിക്കൽ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഹോസ്പെക്സ് ഒരുക്കുന്നത്. ജനറൽ വിഭാഗത്തിലുള്ളവരുടെ യൂണിറ്റുകൾക്ക് സ്റ്റോളിന്റെ വാടകയുടെ 80% വരെ റീഇംബേഴ്‌സ്‌മെന്റ് ലഭിക്കും, അതേസമയം എസ്‌സി/എസ്ടി, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് 100% സ്റ്റോൾ വാടകയും തിരികെ കിട്ടും. നികുതി ഉൾപ്പെടെ പരമാവധി ₹80,000 രൂപ വരെയാണ് സാമ്പത്തിക സഹായം കിട്ടുക.
“ആരോഗ്യ സംരക്ഷണത്തിന്റെ ഭാവി: ഉപകരണങ്ങൾ, ഡിജിറ്റൽ, ഡയഗ്നോസ്റ്റിക്സ്, മെഡിക്കൽ ടൂറിസം, വെൽനസ്” എന്ന പ്രമേയത്തിൽ നടക്കുന്ന HOSPEX 2025, സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, ആരോഗ്യ സംരക്ഷണ വിദഗ്ധർ എന്നിവർ അവരുടെ നൂതനാശയങ്ങൾ പ്രദർശിപ്പിക്കുന്ന വേദിയുമാണ്. വർക്ക്ഷോപ്പുകൾ, ഉൽപ്പന്ന പ്രദർശനങ്ങൾ, ട്രെൻഡ്-ഫോക്കസ്ഡ് കോൺഫറൻസുകൾ എന്നിവയും മൂന്ന് ദിവസം കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന എക്സ്പോയിൽ ഉണ്ടാകും.
MSME- കൾ ഈ സാമ്പത്തിക പിന്തുണയ്ക്കുള്ള അപേക്ഷകൾ 2025 ഓഗസ്റ്റ് 8-ന് മുമ്പ് MSME പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കണം. ഉദ്യം രജിസ്ട്രേഷൻ, MSME ഡാറ്റാബാങ്ക് പ്ലാറ്റ്‌ഫോമുകളിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
രാജ്യവ്യാപകമായി ആകെ 60 MSME അപേക്ഷകരെ മാത്രമേ തിരഞ്ഞെടുക്കൂ – നേരത്തെയുള്ള രജിസ്ട്രേഷൻ പ്രധാനമാണ്. വയനാട് പോലുള്ള ജില്ലകളിൽ നിന്നും ആദ്യമായി എക്സ്പോയിൽ പങ്കെടുക്കുന്നവർക്കും യൂണിറ്റുകൾക്കും പ്രത്യേക മുൻഗണന നൽകും. ഓർക്കുക റീഇംപേഴ്സ്മെന്റിന് അർഹതയുള്ള സംരംഭങ്ങള തെരഞ്ഞെടുക്കുന്നത് കേന്ദ്ര MSME മന്ത്രാലയമാണ്.
കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: www.hospex.in
Call +91 95445 25000.
India’s top healthcare innovations at HOSPEX 2025 in Kochi. MSMEs get financial support to exhibit. Apply by August 8 on the MSME portal.