ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ തുടരുമ്പോൾ മധ്യപ്രദേശിലെ ഇൻഡോറിൽ ബിജെപി സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ ശങ്കർ ലാൽവാനിയാണ് മുന്നിൽ നിൽക്കുന്നത്. തൊട്ടുപിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണെന്നു കരുതിയാൽ തെറ്റി. നോട്ടയാണ് അവിടെ രണ്ടാമത്. നോട്ടയ്ക്ക് ഇതുവരെ 1.4 ലക്ഷത്തിലധികം വോട്ടുകൾ ലഭിച്ചു. വോട്ടർമാർക്കായി നോട്ട ഓപ്ഷൻ അവതരിപ്പിച്ചതിന് ശേഷം ഒരു സീറ്റിൽ നിന്നും നോട്ടയ്ക്ക് NOTA (None of the Above) ലഭിച്ച ഏറ്റവും ഉയർന്ന വോട്ടാണിത്.
അതിനു കാരണമുണ്ട്. ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർത്ഥി അക്ഷയ് കാന്തി ബാംബ് തന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചു ബി ജെ പിയിൽ ചേർന്നിരുന്നു. ഇതോടെ അതിനു നിഷേധ വോട്ടിലൂടെ മറുപടി നൽകാനായിരുന്നു കോൺഗ്രസ് പാർട്ടി തങ്ങളുടെ അനുഭാവികൾക്കു നൽകിയ നിർദേശം. ഇതോടെ കോൺഗ്രസ് വോട്ടർമാർ കൂട്ടത്തോടെ നോട്ട ഓപ്ഷനിൽ പരമാവധി വോട്ടുകൾ രേഖപ്പെടുത്തി. ഇതാണ് ഇൻഡോറിൽ നോട്ട രണ്ടാമതെത്താൻ കാരണം.
മെയ് 13 ന് ഇൻഡോറിൽ നടന്ന വോട്ടെടുപ്പിൽ ആകെ 25.27 ലക്ഷം വോട്ടർമാരിൽ 61.75 ശതമാനം പേരും തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു.
മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ വോട്ടർമാർക്ക് ഔദ്യോഗികമായി “തിരസ്ക്കരണ വോട്ട്” രജിസ്റ്റർ ചെയ്യാം. . 2013 സെപ്റ്റംബറിൽ സുപ്രീം കോടതി വിധിയെ തുടർന്നാണ് ഇത് വോട്ടിംഗ് മെഷീനിൽ അവതരിപ്പിച്ചത്. വോട്ടർമാർക്കായി ഇവിഎമ്മിൽ ലഭ്യമായ അവസാന ഓപ്ഷനാണ് NOTA (NONE OF THE ABOVE) ബട്ടൺ.
In a surprising turn, NOTA is leading the Congress candidate in Indore’s Lok Sabha elections, receiving over 1.4 lakh votes. Learn why NOTA became the second choice for many voters.