ആരുടേയും പങ്കാളിത്തം പ്രതീക്ഷിക്കാതെ വിദേശ റീട്ടെയ്ൽ മുന്നേറ്റത്തിന് തയ്യാറെടുക്കുകയാണ്  ടാറ്റ ഗ്രൂപ്പിൻ്റെ വസ്ത്ര വിഭാഗമായ ട്രെന്റ്  . ട്രെന്റിന്റെ  മുൻനിര ഷോറൂം ഉടൻ ദുബായിയിൽ ഉയരും. ട്രെൻ്റിൻ്റെ മുൻനിര ബ്രാൻഡുകളിലൊന്നായ Zudio-യുടെ ഇന്ത്യയിലെ വരുമാനം 7,000 കോടി പിന്നിട്ട സാഹചര്യത്തിലാണ് ദുബായിയിലേക്കു വിപണി വ്യാപിപ്പിക്കാനുള്ള തീരുമാനം.

ദുബായിൽ ഒരു മുൻനിര ഷോറൂമാണ് തുടക്കത്തിൽ  ട്രെന്റ് ലക്ഷ്യമിടുന്നത്. അതുവഴി പ്രവാസികളുടെ ഇടയിൽ തങ്ങളുടെ ട്രെൻഡ് സെറ്റാക്കുകയാണ് ടാറ്റ. വിപണിയിൽ ഉണ്ടാക്കുന്ന നേട്ടം നൽകുന്ന ആത്മവിശ്വാസമാണ് ട്രെന്റിനെ  മുന്നോട്ടു നയിക്കുന്നത്.  ട്രെൻ്റിൻ്റെ അറ്റ വിൽപ്പന 50 ശതമാനം ഉയർന്ന് 12,375 കോടി രൂപയായി. അതേസമയം അറ്റാദായം ഏകദേശം നാലിരട്ടിയായി 1,477 കോടി രൂപയായി.
 
ആഭ്യന്തര പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനായി  ആഗോള വിപുലീകരണത്തിനുള്ള പദ്ധതികൾ ട്രെന്റ്  പിന്നത്തേക്കു മാറ്റി വയ്ക്കുകയായിരുന്നു.ഇന്ത്യയിലെ വിപണി അനുകൂലമായി പ്രതികരിച്ചു തുടങ്ങിയതോടെയാണ്  ടാറ്റ ഇന്ത്യൻ പ്രവാസികളെ ലക്ഷ്യം വച്ചുകൊണ്ട്  വിദേശത്തുള്ള അവസരങ്ങൾ മുതലാക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തിൽ ഈ മാർക്കറ്റ് സെഗ്‌മെൻ്റിൽ വിപണി വൈവിധ്യത്തിനൊരുങ്ങുന്ന  ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ റീട്ടെയിലർ ആയിരിക്കും ട്രെന്റ് . നിലവിൽ അന്താരാഷ്ട്ര കമ്പനികളുമായി പങ്കാളിത്തത്തിനൊന്നും ടാറ്റ മുതിരുന്നില്ല എന്നാണ് റിപ്പോർട്ട്.

Trent, the Tata Group’s apparel division, is planning to open a flagship store in Dubai, marking its first venture beyond Indian borders. This move follows the success of Zudio, one of Trent’s leading brands in India.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version