കഴിഞ്ഞ കുറച്ച് മാസങ്ങളായി ടെക്ക് ലോകം കണ്ടു കൊണ്ടിരിക്കുന്ന കാഴ്ച ഹ്യൂമനോയിഡ് റോബോട്ടുകൾ ഭക്ഷണ ഓർഡറർ എടുക്കുന്നതും, വിളമ്പുന്നതും ഓഫീസിന് ചുറ്റും വൃത്തിയാക്കുന്നതും, തുണികൾ അലക്കിത്തേച്ചു മടക്കി വയ്ക്കന്നതുമാണ്. അതുക്കും മേലെ’ പ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നു റോബോട്ട് ഇറ. Robot Era വികസിപ്പിച്ച ഹ്യൂമനോയ്ഡ് റോബോട്ട് XBot-L ചൈനയിലെ വന്മതിൽ അനായേസേനെ കയറുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
ബെയ്ജിംഗിലെ സിംഗ്വാ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രോസ് ഡിസിപ്ലിനറി ഇൻഫർമേഷൻ സയൻസസ് ഇൻകുബേറ്റ് ചെയ്ത റോബോട്ടിക്സ് കമ്പനിയായ Robot Era ആണ് ഈ നേട്ടത്തിന് പിന്നിൽ.
XBot-L ചൈനയിലെ വൻമതിൽ കയറുന്ന ആദ്യത്തെ ഹ്യൂമനോയിഡ് ആണെന്ന് കമ്പനി അവകാശപ്പെടുന്നു. സഹ ചൈനീസ് കമ്പനിയായ Unitree പുറത്തിറക്കിയ H1 ഹ്യൂമനോയിഡിൻ്റെ അത്രയും വേഗത്തിൽ XBot-L മതിൽ കയറുന്നുണ്ട്. XBot-L മതിലിലൂടെ സ്ഥിരതയോടെ നീങ്ങാനുള്ള കഴിവ് പ്രകടമാക്കുന്നു.
ഇടയ്ക്കിടെ തകർന്ന പാതകളും, അസമമായ പ്രതലങ്ങളും അനായേസേനെ കൈകാര്യം ചെയ്യുന്നു. മതിയായ പ്രകാശത്തിൻ്റെ അഭാവം റോബോട്ടുകളെ തടസ്സപ്പെടുത്തുന്ന അവസ്ഥയിലും മങ്ങിയ വെളിച്ചമുള്ള ഗാർഡ് ടവറുകളിൽ നാവിഗേറ്റ് ചെയ്യാനും XBot-L നു സാധിച്ചതായി റോബോട്ട് എറ പറയുന്നു. Reinforcement Learning സാങ്കേതികവിദ്യയാണ് റോബോട്ടുകളിൽ ഉപയോഗിച്ചിരിക്കുന്നത്.
അപരിചിതമായ ഭൂപ്രദേശങ്ങളെ അഭിമുഖീകരിക്കുമ്പോൾ റോബോട്ടിൻ്റെ ഗ്രഹണശേഷിയും തീരുമാനമെടുക്കാനുള്ള ശേഷിയും ശക്തിപ്പെടുത്താൻ പെർസെപ്റ്റീവ് ആർഎൽ അൽഗോരിതങ്ങൾ സഹായിക്കുന്നു എന്ന് റോബോട്ട് എറയുടെ സഹസ്ഥാപകനായ Yue Xi പറഞ്ഞു. റോബോട്ടിന് സങ്കീർണ്ണമായ റോഡ് അവസ്ഥകൾ തിരിച്ചറിയാനും സമയബന്ധിതമായി അതിൻ്റെ നടത്തം ക്രമീകരിക്കാനും കഴിയും.
ബെയ്ജിംഗിലെ സിംഗ്വാ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രോസ് ഡിസിപ്ലിനറി ഇൻഫർമേഷൻ സയൻസസ് ഇൻകുബേറ്റ് ചെയ്ത റോബോട്ടിക്സ് കമ്പനിയായ Robot Era ഈ റോബോട്ടിനെ കൂടുതൽ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്.
Discover how Robot Era’s humanoid robot, XBot-L, made history by successfully navigating the Great Wall of China. Learn about the advanced perceptive reinforcement learning algorithms that enabled this remarkable feat.