ജൂൺ 9 ന് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ക്ഷണം ലഭിച്ച ആയിരക്കണക്കിന് വിശിഷ്ടാതിഥികളിൽ ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷനിലെ സീനിയർ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ് ഐശ്വര്യ എസ് മേനോനും. നിയുക്ത പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഐശ്വര്യക്കൊപ്പം സെൻട്രൽ റെയിൽവേയിലെ ഇന്ത്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ് സുരേഖ യാദവും പങ്കെടുക്കും.
വെള്ളിയാഴ്ച സർക്കാർ രൂപീകരിക്കാൻ പ്രസിഡൻ്റ് ദ്രൗപതി മുർമു അദ്ദേഹത്തെ ക്ഷണിച്ചതിന് പിന്നാലെ തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുക ഞായറാഴ്ചയാണ്.
ഐശ്വര്യ എസ് മേനോൻ നിലവിൽ വന്ദേ ഭാരത് ട്രെയിനുകളിൽ ലോക്കോ പൈലറ്റ് ആണ്. വന്ദേ ഭാരത് എക്സ്പ്രസ്, ജനശതാബ്ദി തുടങ്ങിയ നിരവധി ട്രെയിനുകൾ പൈലറ്റ് ചെയ്തുകൊണ്ട് 2 ലക്ഷത്തിലധികം ഫുട്പ്ലേറ്റ് ഹൗവേഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. ഒരു ലോക്കൊമൊട്ടീവ് ഡ്രൈവർ എൻജിൻ കാബിനുള്ളിൽ ചിലവഴിക്കുന്ന സമയമാണ് footplate hours.
ചെന്നൈ-വിജയവാഡ, ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകൾ ഉൾപ്പെടെ ദക്ഷിണേന്ത്യയിലുടനീളം ഐശ്വര്യ എസ് മേനോൻ ട്രെയിനുകൾ ഓടിച്ചിട്ടുണ്ട്.
ചടുലത, അവബോധം റെയിൽവേ സിഗ്നലിങ്ങിനെക്കുറിച്ചുള്ള വിപുലമായ അറിവ് എന്നിവയ്ക്ക് ഐശ്വര്യ എസ് മേനോൻ ഉന്നത ഉദ്യോഗസ്ഥരുടെ അംഗീകാരം നേടിയിട്ടുണ്ട്.
ഞായറാഴ്ച (ജൂൺ 9) വൈകുന്നേരം 7.15 ന് പ്രധാനമന്ത്രിക്കും മറ്റ് കേന്ദ്ര മന്ത്രിമാർക്കും രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുക്കും.
നിലവിൽ ന്യൂഡൽഹിക്കും വാരണാസിക്കും ഇടയിൽ ഓടിക്കൊണ്ടിരിക്കുന്ന ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ 2019 ഫെബ്രുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തതാണ്.
Aishwarya S Menon, senior assistant loco pilot of Southern Railway’s Chennai division, and Surekha Yadav, India’s first woman loco pilot, attend Narendra Modi’s swearing-in ceremony for his third term as Prime Minister on June 9.