മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അയൽരാജ്യങ്ങളിലെ തലവന്മാരെ ക്ഷണിച്ചിരുന്നു. ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിൻ ടോബ്ഗെ, മൗറീഷ്യസ് പ്രധാനമന്ത്രി, സീഷെൽസ് വൈസ്പ്രസിഡന്റ് തുടങ്ങി തെക്കേ വശത്ത് ചുറ്റുമുള്ള അയൽരാജ്യങ്ങളിലെ തലവന്മാരെയാണ് കൂടുതലും ക്ഷണിച്ചത്. ഇത് കൂടാതെ മറ്റൊരു ഔദ്യാഗിക ക്ഷണം കൂടി പോയിരുന്നു.

അയാൾ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മാലദ്വീപ്സ് പ്രസിഡന്റ് മുഹമ്മദ് മുയ്സു. മോദിയുടെ മൂന്നാം ഊഴം ഉറപ്പിച്ചപ്പഴേ മികച്ച വിജയത്തിന് ആശംസ അറിയിച്ച് മൊയ്സു ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സത്യപ്രതിജ്ഞക്ക് ഔദ്യോഗികക്ഷണം ഡൽഹിയിൽ നിന്ന് പോയി. അദ്ദേഹം ക്ഷണം സ്വീകരിച്ച് ഞായറാഴ്ച ഡൽഹിയിലെത്തി. വിദേശകാര്യ സെക്രട്ടറി പവൻ കപൂർ, മൊയ്സുവിനെ ഡൽഹി എയർപോർട്ടിൽ സ്വീകരിച്ചു. ‌

ആശംസയറിയിച്ച് മൊയ്സു


മൂന്നാം തവണയും ഉജ്ജ്വല വിജയത്തോടെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും, ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്കും ആശംസകൾ. ഇരുരാജ്യങ്ങുടേയും ക്ഷേമത്തിനും സ്ഥിരതയ്ക്കും വീണ്ടും ഒന്നിച്ച് പ്രവർത്തിക്കാം. – മൊയ്സു എക്സിൽ കുറിച്ചു.
കഴിഞ്ഞ നവംബർ 7ന് അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് മൊയ്സു ഇന്ത്യ സന്ദർശിക്കുന്നത്. ഇന്ത്യവിരോധ ക്യാംപയിൻ ഉയർത്തി അധികാരത്തിൽ വന്ന മൊയ്സു, പ്രസി‍ഡന്റായ ഉടനെ തുർക്കിയിലേക്കും തുടർന്ന് ചൈനയിലേക്കും യാത്രനടത്തിയിരുന്നു. ഇന്ത്യൻ സെക്യൂരിറ്റി ഫോഴ്സിനെ പുറത്താക്കും എന്ന മൊയസുവിന്റെ പ്രചരണ ക്യാംപയിനും തുടർന്ന് പ്രസിഡന്റായ ശേഷം ഇന്ത്യൻ സേനയെ  മാലദ്വീപിൽ നിന്ന് ഒഴിവാക്കിയതും ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാക്കിയിരുന്നു.

ഉറ്റുനോക്കുന്ന ചർച്ച


ലക്ഷ്വദ്വീപ് സന്ദർശനവേളയിലെ നരേന്ദ്രമോദിയുടെ സന്ദേശം മാലദ്വീപിന്റെ ടൂറിസത്തിന് വെല്ലുവിളി ഉയർത്തി. മൊയ്സുവിന്റെ മന്ത്രിസഭയിലെ ചിലർ മോദിക്കെതിരെ വ്യക്തിപരമായ ആക്ഷേപത്തോടെ പോസ്റ്റുകളിട്ടത് മാലദ്വീപിനെതിരായ ക്യാംപൻ ഇന്ത്യയിൽ ഉണ്ടാക്കി. ഇത് മാലിദ്വീപിന്റെ ടൂറിസത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മൊയ്സു, മോദിയുടെ മൂന്നാം ഊഴത്തിന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാൻ എത്തിയത്.

സത്യപ്രതിജ്ഞ കഴിഞ്ഞ ഉടനെ ഔദ്യോഗിക പരിപാടികളിലേക്ക് കടന്ന മോദിയുടെ ആദ്യ അജണ്ടയായി മൊയ്സുവുമായുള്ള ഉഭയകക്ഷി ചർച്ചയും ഉണ്ടായിരുന്നു. മോദിയുടെ തൊട്ടടുത്തിരുന്നാണ് മൊയ്സു സംസാരിച്ചതും.

Leaders from neighboring countries, including the President of the Maldives, attended Narendra Modi’s third term swearing-in ceremony. This visit marks a significant step in Indo-Maldives relations.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version