മുൻനിര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് പ്രീമിയം ഹാച്ച്ബാക്കിൻ്റെ സ്പോർട്ടി അവതാരമായ ടാറ്റ ആൾട്രോസ് റേസറിൻ്റെ ലോഞ്ച് പ്രഖ്യാപിച്ചു. 1.2 എൽ ടർബോ പെട്രോൾ എഞ്ചിൻ ആൾട്രോസിൻ്റെ പ്രകടനം വർദ്ധിപ്പിക്കുമെന്നാണ് ടാറ്റായുടെ പ്രതീക്ഷ. റേസ് കാർ പരിവേഷത്തോടെ മികച്ച ഇൻ്റീരിയർ ലുക്കും ഒപ്പം 1750 മുതൽ 4000 rpm വരെ ടോർക്കും നൽകുന്ന സ്പോർട്ടി വേഗത ആൾട്രോസിൻ്റെ സവിശേഷതകളായിരിക്കും.
360 ഡിഗ്രി ക്യാമറ, 26.03 സെ.മീ ഇൻഫോടെയ്ൻമെൻ്റ് ടച്ച്സ്ക്രീൻ, വെൻ്റിലേറ്റഡ് സീറ്റുകൾ, 6 എയർബാഗുകൾ എന്നിങ്ങനെ ആൾട്രോസിൻ്റെ ഏറ്റവും മികച്ച ഫീച്ചറുകളാണ് Altroz Racer ഉറപ്പു നൽകുന്നത് . സിറ്റി ട്രാഫിക്കിലും ഹൈവേകളിലും മികച്ച ഡ്രൈവബിലിറ്റി ഉറപ്പാക്കുന്ന 6 സ്പീഡ് മാനുവൽ ഗിയർബോക്സ് അധിക സവിശേഷതയാണ് .
ഒരു ഹാച്ച്ബാക്കിൽ മെച്ചപ്പെട്ട സാങ്കേതിക വിദ്യയും ഫീച്ചറുകളും ക്ലാസ്-ലീഡിംഗ് സുരക്ഷയും ഉള്ള Altroz Racer R1, R2, R3 എന്നിങ്ങനെ 3 വകഭേദങ്ങളിൽ ലഭ്യമാകും.
കൂടാതെ, Altroz നിരയെ ശക്തിപ്പെടുത്തിക്കൊണ്ട് Tata Motors XZ LUX, XZ+S LUX എന്നീ രണ്ട് പുതിയ വേരിയൻ്റുകളും അവതരിപ്പിക്കുകയും XZ+OS വേരിയൻ്റ് അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. പെട്രോൾ മാനുവൽ, പെട്രോൾ ഡിസിഎ, ഡീസൽ, സിഎൻജി പവർട്രെയിനുകൾ എന്നിവയിൽ ഈ XZ LUX, XZ+S LUX വേരിയൻ്റുകൾ ലഭ്യമാകും.
റേസർ വേരിയൻ്റുകളുടെ എക്സ്-ഷോറൂം പ്രാരംഭ വില:
R1 9,49,000 രൂപ , R2 10,49,000 രൂപ , R3 10,99,000 രൂപ എന്നിങ്ങനെയാണ്.
ടാറ്റ ആൾട്രോസ് റേസറിൻ്റെ ഉയർന്ന പവർ ഔട്ട്പുട്ടും സെഗ്മെൻ്റിലെ മുൻനിര ഫീച്ചറുകളും ചേർന്ന് വേറിട്ട് നിർത്തുന്ന, ഒരു കാർ ഓടിക്കാൻ ആഗ്രഹിക്കുന്ന പുതിയ തലമുറ ഉപഭോക്താക്കൾക്ക്, റേസർ നല്ല തിരഞ്ഞെടുപ്പാണെന്നു ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിൻ്റെ ചീഫ് കൊമേഴ്സ്യൽ ഓഫീസർ വിവേക് ശ്രീവത്സ പറഞ്ഞു .
Discover the new Tata Altroz Racer, a high-performance version of Tata Motors’ premium hatchback. With a 1.2 L Turbo petrol engine, race-inspired design, and advanced features, the Altroz Racer is set to redefine driving excitement.