ബംഗളൂരുവിൽ നിന്നും ചെന്നൈയിലെത്താൻ ഇനി വെറും രണ്ടര മണിക്കൂർ മതി.  ബംഗളൂരുവിനെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന 258 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ 2025 അവസാനത്തോടെ യാഥാർഥ്യമാകും.നിലവിൽ ബാംഗ്ലൂരിനും ചെന്നൈയ്ക്കും ഇടയിലുള്ള യാത്രാ സമയം 5 മണിക്കൂറിലും അധികമാണ്. 17,000 കോടി രൂപ ചെലവിൽ നിർമിക്കുന്ന ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ വരുന്നതോടെ രണ്ട് ലക്ഷ്യസ്ഥാനങ്ങൾ തമ്മിലുള്ള ദൂരം 262 കിലോമീറ്ററായി കുറയും.

ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ 2025 അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.  എക്‌സ്പ്രസ് വേയിൽ 8 പ്രധാന പാലങ്ങളും 103 ചെറിയ പാലങ്ങളും 17 മേൽപ്പാലങ്ങളും ഉൾപ്പെടുന്നു. എക്‌സ്‌പ്രസ് വേ മാലൂർ, ബംഗാർപേട്ട്, കോലാർ ഗോൾഡ് ഫീൽഡ്‌സ്, പലമനേർ, ചിറ്റൂർ, റാണിപ്പേട്ട് എന്നിവിടങ്ങളിലൂടെ കടന്നുപോകും.

ദേശീയ അതിവേഗ നാലുവരിപ്പാതയായി ബാംഗ്ലൂർ-ചെന്നൈ എക്‌സ്‌പ്രസ് വേ നിർമാണം 2021 ജനുവരിയിൽ ആരംഭിച്ചതാണ് .ബാംഗ്ലൂർ-ചെന്നൈ എക്‌സ്പ്രസ് വേ ഈ മേഖലയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ നല്ല സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Discover how the Bengaluru-Chennai Expressway, set to complete by mid-2025, will revolutionize travel, trade, and economic growth between these major South Indian cities.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version