ത്രീഡി പ്രിൻ്റിംഗിലൂടെ മരുന്നുകളുടെ ഡോസ് നിശ്ചയിക്കാം, കൊള്ളാം ഈ കണ്ടുപിടുത്തം

3D പ്രിൻറർ ആരോഗ്യ സംരക്ഷണ മേഖലയിൽ ഉപയോഗപ്പെടുത്തുന്ന ഒരു ഫാർമസി പ്രൊഫെസറെ പരിചയപ്പെടാം. മരുന്ന് നിർമാണ വിദഗ്ധനായ ഡോ. ഫെൽസ് സാജു  ത്രീഡി പ്രിൻ്റിംഗിലൂടെ മരുന്നുകളുടെ ഡോസ് നിശ്ചയിക്കാനുള്ള സുപ്രധാനമായ സാങ്കേതിക വിദ്യയാണ് കണ്ടെത്തിയിരിക്കുന്നത്.  ഓരോ രോഗിക്കും  ചികിത്സക്ക് വ്യക്തിഗതമാക്കിയ  ടാബ്‌ലെറ്റ് ഡോസ് എന്നതാണ് ലക്‌ഷ്യം.

 കേരള സ്റ്റാർട്ടപ്പ് മിഷന്റെ  IEDC  ആശയ ഗ്രാൻ്റിൽ നിന്ന് ആവശ്യമായ പിന്തുണക്കൊപ്പം രണ്ടു ലക്ഷം രൂപ ലഭിച്ചതോടെ  ഡോ. ഫെൽസ് സാജു ഈ രംഗത്തേക്കിറങ്ങി.  നിർമ്മല കോളേജ് ഓഫ് ഫാർമസിയിലെ അസോസിയേറ്റ് പ്രൊഫസറായ അദ്ദേഹം  സഹപ്രവർത്തകനായ  ബിനുവിനൊപ്പം ഫാർമസ്യൂട്ടിക്കൽ നവീകരണത്തിനായി 3D പ്രിൻ്റിംഗ് പ്രയോജനപ്പെടുത്തുന്നതിനായി  സിംപ്ലിഫൈഡ് എന്ന കമ്പനി  സ്ഥാപിച്ചു.

എം-ഫാം വിദ്യാർത്ഥിയായ ജോബിൻ ജോൺസൺ ഫോർമുലേഷൻ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണായക പങ്ക് വഹിച്ചു.  രോഗികൾക്ക് അവരുടെ തനതായ ആരോഗ്യ ആവശ്യങ്ങൾക്കനുസരിച്ച് കൃത്യമായി മരുന്നുകൾ ലഭിക്കുന്ന സാങ്കേതിക വിദ്യയാണ് ഡോ. ഫെൽസ് സാജു വിഭാവനം ചെയ്യുന്നത്. നിലവിൽ സോഡിയം വാൾപ്രോട്ട് ഗുളികകളും 5-ഫ്ലൂറൗറാസിൽ എന്ന കാൻസർ വിരുദ്ധ മരുന്നും വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.  ഭാവിയിൽ കൂടുതൽ തരം മരുന്ന് നിർമാണത്തിലൂടെ  പോർട്ട്ഫോളിയോ വിപുലീകരിക്കാനുള്ള പദ്ധതികളുമുണ്ട്.

പരമ്പരാഗത ടാബ്‌ലെറ്റ് നിർമ്മാണ രീതികളിൽ നിന്ന് വ്യത്യസ്തമായി 3D പ്രിൻ്റിംഗ് വ്യക്തിഗത രോഗികളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ കസ്റ്റമൈസ്ഡ് ടാബ്‌ലെറ്റുകൾ നിർമ്മിക്കുന്നു. വ്യക്തിഗതമാക്കിയ ചികിത്സാ പദ്ധതികൾ പാർശ്വഫലങ്ങൾ കുറയ്ക്കുകയും ചികിത്സാ ഫലങ്ങൾ പരമാവധിയാക്കുകയും ചെയ്യുന്നു.

Discover how Dr. Fels Saju is revolutionizing medicine with 3D printing technology at Nirmala College of Pharmacy, promising personalized treatments and improved therapeutic outcomes.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version