ഒരുകാലത്ത് താമസം മുംബൈയിലെ ചേരിയിൽ. ഇടത്തരം കുടുംബത്തിൽ ജനിച്ച ഈ ചെറുപ്പക്കാരൻ പാൽ  വിറ്റും,  റോഡിൽ പുസ്തകങ്ങൾ വിറ്റുമൊക്കെയാണ് ജീവിതം തുടങ്ങിയത്.  ഇപ്പോൾ  ആസ്തി 20830 കോടി രൂപ. നിലവിൽ ദുബായിലെ ഏറ്റവും ധനികരായ ഇന്ത്യക്കാരിൽ ഒരാൾ.

സെയിൽസ്‌മാനായി യാത്ര ആരംഭിച്ച ശേഷം യു.എ.ഇ ആസ്ഥാനമായുള്ള ഒരു പ്രവാസി ഇന്ത്യൻ സംരംഭകനായി മാറിയ റിസ്വാൻ സാജൻ അദ്ദേഹം നിലവിൽ ദുബായിലെ ഏറ്റവും ധനികരായ ഇന്ത്യക്കാരിൽ ഒരാളാണ്. ഡാന്യൂബ് ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ റിസ്വാൻ സാജൻ്റെ സംരംഭക ജീവിതം മാതൃകയാക്കാവുന്ന ഒന്നാണ്.

 ഡാന്യൂബ് ഗ്രൂപ്പ്  യുഎഇ, ഒമാൻ, ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ, ഇന്ത്യ എന്നിവിടങ്ങളിൽ ശാഖകളുള്ള ഏറ്റവും വലിയ നിർമ്മാണ സാമഗ്രി കമ്പനികളിൽ ഒന്നാണ്.

1981-ൽ കുവൈറ്റിലെ അമ്മാവൻ്റെ ബിൽഡിംഗ് മെറ്റീരിയലുകളുടെ കടയിൽ സാജൻ ജോലി ആരംഭിച്ചതാണ്. സെയിൽസ്മാനായും,  ട്രെയിനിയായും തുടങ്ങിയ സാജൻ പെട്ടെന്ന് ഉയർന്ന  പദവിയിലേക്ക് ഉയർന്നു.   1991 ലെ ഗൾഫ് യുദ്ധം അദ്ദേഹത്തെ തിരികെ മുംബൈയിലേക്ക് എത്തിച്ചു .

1993-ൽ അദ്ദേഹം ഡാന്യൂബ് ഗ്രൂപ്പ് സ്ഥാപിച്ചു, ഇത് നിലവിൽ നിർമ്മാണ സാമഗ്രികൾ, ഗൃഹാലങ്കാരങ്ങൾ, റിയൽ എസ്റ്റേറ്റ് വികസനം എന്നിവയിൽ വൈദഗ്ധ്യമുള്ള ഒരു വൈവിധ്യമാർന്ന ബിസിനസ്സ് കൂട്ടായ്മയാണ്.

2019-ൽ കമ്പനി 1.3 ബില്യൺ ഡോളർ വാർഷിക വിറ്റുവരവ് ഉണ്ടാക്കി. യുഎഇയിലെ സാമ്പത്തിക മന്ത്രാലയത്തിൻ്റെ കണക്ക് അനുസരിച്ച്, സാജൻ്റെ ആസ്തി 2.5 ബില്യൺ ഡോളറാണ്. ഇത് ഇന്ന് ഏകദേശം 20,830 കോടി രൂപയാണ്.

A detailed account of Rizwan Sajan’s journey from living in a slum in Mumbai to becoming one of the richest Indians in Dubai with a net worth of Rs 20,830 crores, through his successful venture, the Danube Group.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version