ഒരു യുവ നടിയിൽ നിന്ന്  ടെലിവിഷൻ താരവും വിജയകരമായ ബിസിനസുകാരിയുമായ രൂപാലി ഗാംഗുലിയുടെ യാത്ര ശരിക്കും പ്രചോദനമാണ്.
അനുപമ ടി.വി.‌ഷോയുടെ ഒരു എപ്പിസോഡിന് 3 ലക്ഷം രൂപയാണ് ഗാംഗുലി വാങ്ങുന്നത്.  ബ്രാൻഡ് അംഗീകാരങ്ങൾ, വിവിധ ബിസിനസ്സ് സംരംഭങ്ങൾ എന്നിവയിലൂടെയുള്ള വരുമാനം വേറെയും.

രൂപാലി ഗാംഗുലി ജനിച്ചത് 1977 ഏപ്രിൽ 5ന്  വിനോദ വ്യവസായത്തിലെ കുടുംബത്തിലാണ്. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ്  അനിൽ ഗാംഗുലിയാണ് അച്ഛൻ. അമ്മ രജനി ഗാംഗുലി പ്രശസ്ത പിന്നണി ഗായികയായിരുന്നു. ഹോട്ടൽ മാനേജ്‌മെൻ്റിൽ ബിരുദം നേടിയെങ്കിലും സിനിമയും ടെലിവിഷനുമായുള്ള ഈ കുടുംബബന്ധം രൂപാലിയുടെ അഭിനയത്തിലേക്കുള്ള പ്രവേശനത്തിന് ശക്തമായ അടിത്തറ നൽകി.

ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്തേക്ക് കടന്നുവന്ന രൂപാലി വിവിധ ടിവി ഷോകളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടു.  സാരാഭായ് വേഴ്സസ് സാരാഭായി എന്ന ഹിറ്റ് ടെലിവിഷൻ പരമ്പരയിലൂടെയാണ്  മികച്ച കരിയറിന് തുടക്കമിട്ടത്.  രൂപാലി ഗാംഗുലിയുടെ ആസ്തി ഏകദേശം 20 കോടി രൂപയോളം വരും.  പ്രധാന വരുമാന സ്രോതസ്സുകളിൽ അഭിനയ ജീവിതം, ബ്രാൻഡ് അംഗീകാരങ്ങൾ, വിവിധ ബിസിനസ്സ് സംരംഭങ്ങൾ എന്നിവ ഉൾപ്പെടുന്നു.

രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ടെലിവിഷൻ വ്യവസായത്തിൻ്റെ ഭാഗമാണ് രൂപാലി ഗാംഗുലി. ജനപ്രിയ ടിവി ഷോകളിലെ  വേഷങ്ങൾ ഒരു പ്രധാന വരുമാന സ്രോതസ്സാണ്. തുടക്കത്തിൽ, അനുപമയുടെ ഒരു എപ്പിസോഡിന് 30,000 മുതൽ 35,000 രൂപ വരെ  നേടിയിരുന്നു. ഷോയുടെ ജനപ്രീതി കുതിച്ചുയർന്നപ്പോൾ  ഫീസ് ഒരു എപ്പിസോഡിന് ഏകദേശം 3 ലക്ഷം രൂപയായി വർദ്ധിച്ചു.

അഭിനയ ജീവിതത്തിന് പുറമേ, രൂപാലി ബിസിനസ്സിലേക്കും ചുവടുവെച്ചിട്ടുണ്ട്.   2000-ൽ പിതാവ് അനിൽ ഗാംഗുലിയുമായി ചേർന്ന്  സ്ഥാപിച്ച  ഒരരു പരസ്യ ഏജൻസി കമ്പനി, സിനിമകളും പരസ്യങ്ങളും നിർമ്മിക്കുന്നു.

നിലവിൽ ബിജെപിയിലൂടെ രാഷ്ട്രീയത്തിലും ഒരു കൈ നോക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് രൂപാലി.

Discover the inspiring journey of Rupali Ganguly from her iconic role in Sarabhai vs Sarabhai to her success in Anupamaa. Learn about her career, net worth, and recent political endeavors.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version