മോദി 3.0 യുടെ വികസന പദ്ധതികളിൽ പ്രതീക്ഷയർപ്പിച്ചു നീങ്ങുകയാണ് നിർമാണ  വ്യവസായ മേഖല.  ആദിത്യ ബിർള ഗ്രൂപ്പിൻ്റെ അൾട്രാടെക്കിനെ മറികടന്ന്  ഇന്ത്യയിലെ ഏറ്റവും വലിയ സിമൻ്റ് നിർമ്മാതാക്കളായി മാറുകയെന്ന ലക്ഷ്യത്തോടെ മുന്നോട്ടു നീങ്ങുകയാണ്  അദാനി ഗ്രൂപ്പ് . ഇതിനായി 3 ബില്യൺ ഡോളറിൻ്റെ നിക്ഷേപ പദ്ധതിയുമായി   പ്രധാന സിമൻ്റ് നിർമാണ കമ്പനികളുടെ ഏറ്റെടുക്കലുകൾ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നു.

മൂന്നാമതും അധികാരത്തിലെത്തിയ മോദി സർക്കാർ തങ്ങളുടെ  അടിസ്ഥാന സൗകര്യ വികസന സംരംഭങ്ങൾ  തുടരുന്നതിനാൽ സിമന്റ് അടക്കം നിർമാണ സാമഗ്രികളുടെ ഡിമാൻഡ് വർദ്ധിക്കുമെന്ന പ്രതീക്ഷയാണ് അദാനിയെ ഈ ഏറ്റെടുക്കലുകളിലേക്കു നയിക്കുന്നത്. അദാനി ഗ്രൂപ്പിൻ്റെ ആദ്യ ലക്‌ഷ്യം  അംബുജ സിമൻ്റ് ആയിരിക്കുമെന്നാണ് വിപണിയിലെ സംസാരം.  

ഹൈദരാബാദ് ആസ്ഥാനമായുള്ള പെന്ന സിമൻ്റ്, ഗുജറാത്ത് ആസ്ഥാനമായ സൗരാഷ്ട്ര സിമൻ്റ്, ജയ്പ്രകാശ് അസോസിയേറ്റ്സിൻ്റെ സിമൻ്റ് ബിസിനസ്, എബിജി ഷിപ്പ്‌യാർഡിൻ്റെ ഉടമസ്ഥതയിലുള്ള വദ്‌രാജ് സിമൻ്റ് എന്നിവയുൾപ്പെടെ നിരവധി സിമൻ്റ് കമ്പനികൾ ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ് തിരക്കിട്ട ആലോചനകൾ നടത്തുകയാണ്.  ഈ ഏറ്റെടുക്കലുകൾക്കായി ഗ്രൂപ്പ് 3 ബില്യൺ ഡോളർ നീക്കിവച്ചിട്ടുണ്ട്. അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ രാജ്യത്തെ ഒന്നാമത്തെ സിമെന്റ് ഉത്പാദക കമ്പനിയാകുക  എന്ന അദാനിയുടെ വളർച്ചാ തന്ത്രത്തിൻ്റെ ഭാഗമാണ് ഈ നീക്കം.

  പെന്ന സിമൻ്റ് ഏകദേശം 9,000 കോടി രൂപ മൂല്യം കണക്കാക്കുന്ന സ്ഥാപനമാണ്.  അതിൻ്റെ ശേഷി 10 MTPA (പ്രതിവർഷം ദശലക്ഷം ടൺ) മുതൽ 15.5 MTPA വരെ വർദ്ധിപ്പിക്കുന്നതിനെ ആശ്രയിച്ച് ഉയർന്ന മൂല്യനിർണ്ണയത്തിനുള്ള സാധ്യതയുണ്ട്. അദാനി ഗ്രൂപ്പ് ലക്ഷ്യമിട്ടിരിക്കുന്ന മറ്റു സിമന്റ് നിർമാണ കമ്പനികളും മികച്ച വളർച്ചാ നിരക്കിലേക്കു കുതിക്കാൻ ശേഷിയുള്ള സ്ഥാപനങ്ങളാണ്..

Adani Group aims to expand its cement production capacity with a $3 billion investment, targeting acquisitions of Penna Cement, Saurashtra Cement, Jaiprakash Associates, and Vadraj Cement to surpass UltraTech and become India’s largest cement manufacturer

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version