“പഞ്ചാബിൻ്റെ ധീരുഭായ് അംബാനി” എന്ന് വിളിക്കപ്പെടുന്ന രജീന്ദർ ഗുപ്ത പഞ്ചാബിലെ ഏറ്റവും ധനികനായ വ്യക്തിയാണ് ഇന്ന്. അത്ര നിസാരക്കാരനൊന്നുമല്ല അദ്ദേഹം 2007-ൽ, വ്യാപാര-വ്യവസായ മേഖലകളിലെ സംഭാവനകൾക്ക് രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു.  രജീന്ദർ ഗുപ്തക്ക്  നിലവിൽ 12,368 കോടി രൂപയിലധികം ആസ്തിയുണ്ട് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

 ട്രൈഡൻ്റ് ലിമിറ്റഡിൻ്റെ കോർപ്പറേറ്റ് അഡ്വൈസറി ബോർഡിൻ്റെ ചെയർമാനായും ട്രൈഡൻ്റ് ഗ്രൂപ്പിൻ്റെ ചെയർമാനായും ഗുപ്ത പേരെടുത്തു. 64-കാരനായ ഗുപ്ത 2022-ൽ ട്രൈഡൻ്റ് ഡയറക്ടർ ബോർഡ് സ്ഥാനമൊഴിഞ്ഞു . ലുധിയാന  ആസ്ഥാനമുള്ള ട്രൈഡൻ്റ് ഗ്രൂപ്പിൻ്റെ ‘എമിരിറ്റസ് ചെയർമാൻ’ ആണ്  ഇപ്പോൾ.

പഞ്ചാബ് ബ്യൂറോ ഓഫ് ഇൻവെസ്റ്റ്‌മെൻ്റ് പ്രൊമോഷൻ്റെ ബോർഡ് ഓഫ് ഗവർണേഴ്‌സിലെ വ്യാപാരം, വ്യവസായം, വാണിജ്യം എന്നിവയുടെ പ്രതിനിധിയാണ് ഗുപ്ത. ചണ്ഡീഗഡിലെ പഞ്ചാബ് എഞ്ചിനീയറിംഗ് കോളേജിലെ ബോർഡ് ഓഫ് ഗവർണേഴ്‌സിൻ്റെ ചെയർമാനാണ്‌ അദ്ദേഹം. കൂടാതെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ് എന്നിവയുടെ ഉപദേശക സമിതിയുടെ ചെയർമാനായും പ്രവർത്തിക്കുന്നു.

പ്രതിദിനം 30 രൂപയ്ക്ക് സിമൻ്റ് പൈപ്പുകളും മെഴുകുതിരികളും വിറ്റ് ഗുപ്ത തൻ്റെ സംരംഭക യാത്ര ആരംഭിച്ചത്.  1985-ൽ അഭിഷേക് ഇൻഡസ്ട്രീസ് ആരംഭിച്ചു. ഇതിന് ശേഷം അദ്ദേഹം ഒരു സംയുക്ത സംരംഭത്തിൽ ഒരു സ്പിന്നിംഗ് മിൽ സ്ഥാപിച്ചു.  

 പഞ്ചാബിലെയും മധ്യപ്രദേശിലേയും സംരംഭങ്ങളിലൂടെ ടെക്സ്റ്റൈൽ, പേപ്പർ, കെമിക്കൽ മേഖലകളിലെ ആഗോള നേതൃത്വമായി  ഗുപ്ത തൻ്റെ ബിസിനസിനെ മാറ്റി. ഇപ്പോൾ ഗുപ്തയുടെ ട്രൈഡൻ്റ് ഗ്രൂപ്പിൻ്റെ ഉപഭോക്താക്കളിൽ വാൾമാർട്ട്, JCPenney, ലക്ഷ്വറി ആൻഡ് ലിനൻ എന്നിവ ഉൾപ്പെടുന്നു.

Discover the inspiring journey of Rajinder Gupta, often called “Punjab’s Dhirubhai Ambani.” From a school dropout to a billionaire, his story exemplifies grit, perseverance, and entrepreneurial excellence.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version