‘Mini Land Rover’ 2026 ൽ ഇന്ത്യയിൽ വിപണിയിലെത്തിക്കാൻ പദ്ധതിയിടുകയാണ് Tata. ലാൻഡ് റോവർ പ്ലാറ്റ്‌ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞ അവിന്യ ഇഎംഎ പ്ലാറ്റ്‌ഫോമിന് സമാനമായിരിക്കും മിനി ലാൻഡ് റോവർ.  ഹാരിയറിൻ്റെ പ്ലാറ്റ്‌ഫോമിൽ നിന്ന് വ്യത്യസ്തമായിട്ടാകും ഈ വാഹനങ്ങൾ നിർമ്മിച്ചിറക്കുക.  EMA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ Avinya എസ്‌യുവി 2026 മധ്യത്തോടെ പുറത്തിറക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് വെളിപ്പെടുത്തി.

 അടുത്തിടെ ഒരു നിക്ഷേപക സംഗമത്തിൽ ടാറ്റ മോട്ടോഴ്‌സ് വരാനിരിക്കുന്ന ഹാരിയർ ഇവി, സിയറ എസ്‌യുവികൾക്കായുള്ള ലോഞ്ച് പ്ലാനുകൾ പങ്കിട്ടു. ഇതോടൊപ്പം കമ്പനി അതിൻ്റെ gen-3 EV, Tata Avinya ഉൾപ്പെടുന്ന ഭാവി പദ്ധതികളും വെളിപ്പെടുത്തിയിരുന്നു.  

 അവിന്യ ആശയത്തോടൊപ്പം  JLR-ൻ്റെ EMA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ടാറ്റ മോട്ടോഴ്‌സ് അതിൻ്റെ വരാനിരിക്കുന്ന gen-3 സ്കേറ്റ്‌ബോർഡ് EV ആർക്കിടെക്ചറും വെളിപ്പെടുത്തി.  ഈ പുതിയ പ്ലാറ്റ്‌ഫോം Tata, JLR കമ്പനികളിൽ  നിന്നിറങ്ങുന്ന എല്ലാ പുതിയ EV-കൾക്കും ഉണ്ടാകും.

ടാറ്റ മോട്ടോഴ്‌സിൽ നിന്ന് പുറത്തിറങ്ങുന്ന  പ്രീമിയം ഇലക്ട്രിക് എസ്‌യുവികളുടെ ശ്രേണിയെ  പ്രതിനിധീകരിക്കുന്ന ബ്രാൻഡ് ആശയമാണ്  അവിന്യ (Avinya ). ഈ ബ്രാൻഡിൽ  ഒരു എംപിവിയും എസ്‌യുവിയും ഉൾപ്പെടെ നിരവധി മോഡലുകൾ സൃഷ്ടിക്കും. വിവിധ മെറ്റീരിയലുകളും സെൻസറി ഘടകങ്ങളും ഉപയോഗിച്ച് സുഖപ്രദമായ അന്തരീക്ഷം വാഗ്ദാനം ചെയ്യുന്ന ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പ്രീമിയവും ഫീച്ചർ സമ്പന്നവുമായ ഉൽപ്പന്നങ്ങളായിരിക്കും വിപണിയിലെത്തുക.

Tata Motors is set to launch the Mini Land Rover in India by 2026, based on the Avinya EMA platform. Discover their future plans for premium electric SUVs, including the Harrier EV and Sierra SUVs, featuring the gen-3 Skateboard EV architecture.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version