ഒരു സിനിമയിൽ 10 സെക്കൻഡ് റോളിൽ തുടങ്ങിയതാണ് അർച്ചന പുരൺ സിങ്. നൂറിലധികം സിനിമകളിലെ വേഷങ്ങളിലൂടെയും ‘കോമഡി സർക്കസ്’, ‘കോമഡി നൈറ്റ്‌സ് വിത്ത് കപിൽ’ പോലുള്ള ഷോകളിലെ വിധികർത്താവായും തിളങ്ങുന്ന അർച്ചന, വൻ തുക പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒന്നാണ്.

ഇപ്പോൾ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിലെ ഒരു എപ്പിസോഡിനായി 8 കോടി വരെ പ്രതിഫലമായി അർച്ചന വാങ്ങുന്നുണ്ട്.

2024-ലെ കണക്കനുസരിച്ച്, അർച്ചന പുരൺ സിങ്ങിൻ്റെ ആകെ ആസ്തി ഏകദേശം 235 കോടി രൂപയാണ്.



1993 ൽ ‘വാ, ക്യാ സീൻ ഹേ’  എന്ന ടെലിവിഷൻ പരമ്പരയിൽ അവതാരകയായി, തുടർന്ന്  ‘Uncensored, ‘ശ്രീമാൻ ശ്രീമതി,’ ‘ജുനൂൻ’, ‘അർച്ചന ടാക്കീസ്’ എന്നിവയിൽ അവർ അഭിനയിച്ചു. ‘സീ ഹൊറർ ഷോ’യിലെ പ്രകടനത്തിന് അർച്ചന പ്രശംസ നേടി.

 2007-ൽ, ‘കോമഡി സർക്കസ്’ എന്ന ഷോയിൽ അവർ ജഡ്ജിയായി, നിരവധി സീസണുകളിൽ  തുടർന്നു. 2019-ൽ, കപിൽ ശർമ്മ ഷോയിൽ നവ്‌ജ്യോത് സിംഗ് സിദ്ധുവിന് പകരം അവർ വിധികർത്താവായി വന്ന അർച്ചന ഷോയിലെ ഒരു പ്രധാന വ്യക്തിയായി തുടർന്നു.

 OTT പ്ലാറ്റ്‌ഫോമായ Netflix-ൽ സംപ്രേക്ഷണം ചെയ്യുന്ന ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ മൂന്നാം സീസണിൽ അവർ ഒരു എപ്പിസോഡിന് 10 ലക്ഷം രൂപ ഈടാക്കുകയും, ആകെ  8 കോടി രൂപ സമ്പാദിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.

1992 ജൂൺ 30-ന് അവർ നടൻ പർമീത് സേത്തിയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് ആര്യമാൻ, ആയുഷ്മാൻ എന്നീ രണ്ട് ആൺമക്കൾ ഉണ്ട്.

Discover the journey and net worth of Archana Puran Singh, the ‘queen of comedy’ and a pivotal figure in The Kapil Sharma Show, with an estimated net worth of $31 million in 2024.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version