ഇൻസ്റ്റാഗ്രാമിൽ മുംബൈ ബാന്ദ്രയിലെ തൻ്റെ മനോഹരമായ പുതിയ വീടിൻ്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പൂജ ദദ്‌ലാനി എഴുതി..”ഇത് രൂപകൽപന ചെയ്തത് ഗൗരി ഖാൻ ആണ്. അവർ എൻ്റെ വീടിനെ ഒരു വീടാക്കി മാറ്റി.”

ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാൻ വീട് രൂപകൽപന നല്കിയവരിലൊരാൾ പൂജ ദദ്‌ലാനി മറ്റാരുമല്ല,  2012 മുതൽ ഷാരൂഖ് ഖാൻ്റെ മാനേജരാണ്. കിംഗ് ഖാന്റെ  പ്രൊഫഷണൽ കാര്യങ്ങളുടെ ചുമതല കൂടാതെ, റെഡ് ചില്ലീസ് എൻ്റർടൈൻമെൻ്റ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവയുടെ പ്രവർത്തനത്തിലും അവർ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

വിവിധ മേഖലകളിലെ അദ്ദേഹത്തിൻ്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് മാനേജർ എന്ന നിലയിൽ ഒപ്പമുള്ള   പൂജ ദദ്‌ലാനിയാണ്. പൂജയുടെ ബോസ് കിംഗ്ഖാൻ 6,300 കോടി രൂപയുടെ ആസ്തിയുള്ള  ഇന്ത്യയിലെ ഏറ്റവും ധനികനായ നടനാണ്. അഭിനയത്തിന് പുറമേ, ഷാരൂഖ് ഖാൻ ഒരു  ബിസിനസുകാരനും ഇന്ത്യൻ പ്രീമിയർ ലീഗ് ടീം  കൊൽക്കൊത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയുമാണ്.

പൂജ ദദ്‌ലാനിയുടെ ആസ്തി  50 കോടി രൂപയാണ്. 7 മുതൽ 9 കോടി രൂപ വരെ  വാർഷിക വരുമാനം നേടുന്നു. ലിസ്റ്റ ജ്യുവൽസിൻ്റെ ഡയറക്ടർ ഹിതേഷ് ഗുർനാനിയെയാണ് പൂജ ദദ്‌ലാനി വിവാഹം കഴിച്ചത്.  മുംബൈയിലെ ബാന്ദ്രയിൽ  കോടികൾ വിലമതിക്കുന്ന വീട്ടിലാണ് മകൾ റെയ്‌നയോടൊപ്പം താമസിക്കുന്നത്.  

Shah Rukh Khan’s manager, Pooja Dadlani, has played a key role in his career and business ventures since 2012. With a net worth of ₹45-50 crore, she exemplifies success and close ties with the Khan family.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version