1901-ലാണ് ആദ്യ റോയൽ ഇൻഫീൽഡ് ബുള്ളറ്റ് യാഥാർത്ഥ്യമായത്. 1932-ൽ, ഇംഗ്ലണ്ടിലെ റോ‍‍ഡിലൂടെ ഘനഗംഭീകമായ ശബ്ദത്തിൽ ബുള്ളറ്റ് ഓടിതുടങ്ങി. 1930-കളുടെ അവസാനം രണ്ടാം ലോകമഹായുദ്ധം തുടങ്ങുമ്പോൾ, യുദ്ധമുഖത്തെ അവശ്യപോരാളിയായി അതിനകം എൻഫീൽഡ് ബുള്ളറ്റ് മാറിയിരുന്നു. തീയിൽ വാറ്റി എടുത്ത ഉരുക്ക് മുഷ്ടിപോലെ എൻഫീൽഡ്, സൈന്യത്തിനൊപ്പം കട്ടയ്ക്ക് നിന്നു. സൈനികരുടെ കരുത്തിന്റെ പ്രതീകം പോലെ റോയൽ എൻഫീൽഡ് ! ബുള്ളറ്റ് എന്ന് കേട്ടാൽ യൂണിഫോമണിഞ്ഞ പട്ടാളക്കാരൻ ഇരിക്കുന്ന ഒരു ഇരുചക്രരൂപം മനസ്സിൽ പതിയും ഏത് കൊച്ചുകുട്ടിക്കും.  ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് തൊട്ടുപിന്നാലേ ഇന്ത്യ-പാക് യുദ്ധമുണ്ടായത് അറിയാമല്ലോ. ആ സമയം ഹിമാലയത്തിലെ ചെങ്കുത്തായ മലനിരകളിലൂടെ, മറ്റൊരു വാഹനത്തിനും കയറിപോകാൻ പറ്റാത്ത ഇടങ്ങളിൽ, പട്ടാളത്തിന് മുന്നോട്ട് നീങ്ങാൻ സഹായം വേണം. റോയൽ എൻഫീൽഡിന്റെ ബുള്ളറ്റ് വാങ്ങാൻ സർക്കാർ തീരുമാനിച്ചു. അങ്ങനെ എണ്ണൂറോളം Royal Enfield Bullet ഇന്ത്യയിലെത്തി. ഐക്കോണിക് എൻഫീൽഡ് 350 മോഡൽ.  ഇറക്കുമതി ചെയ്താൽ മതിയാകുകയില്ല, ഇവിടെ അസംബ്ലിൾ ചെയ്യണം. 1955, മദ്രാസിലെ തിരുവൊട്ടിയൂരിൽ പ്ലാന്റ് തുറന്നു, എൻഫീൽഡ് അസംബ്ലിംഗ് തുടങ്ങി. 1962 ആയപ്പോഴേക്ക് എല്ലാം കംപോണന്റും ഇന്ത്യയിൽ തന്നെ ഉണ്ടാക്കി, എൻഫീൽഡ് ബുള്ളറ്റ് പൂർണ്ണമായും ഇന്ത്യൻ നിർമ്മിതമായി!

മോട്ടോർ എഞ്ചിനീയറിംഗ് വിസ്മയം തുറന്നുവെച്ചിരിക്കുന്ന എൻഫീൽഡ് ബുള്ളറ്റുകൾ..ഒരു ടൈംലെസ് ക്ലാസിക് പോലെ! കാരണം അത് കാഴ്ചയിലും ഗാംഭീര്യത്തിലും ഒരു ബൈക്കല്ല, ഒരു പാറ്റൺ ടാങ്കാണ്! 1950-കളിൽ ലോകയുദ്ധത്തിനു ശേഷം അന്ന് യൂറോപ്പിലാകെ രൂപപ്പെട്ട റെട്രോ-ക്ലാസിക് കൾച്ചറിന്റെ സന്തതിയാണ്.

2000-ാമാണ്ടിൽ സിദ്ധാർത്ഥ് ലാൽ സിഇഒ ആകുന്നത് വരെ, ബുള്ളറ്റിന് ഇന്ത്യയിൽ അസാധ്യമായ മറ്റൊരു മാർക്കറ്റ് ഉണ്ടെന്ന് ആരും തിരിച്ചറിഞ്ഞില്ല. തന്റെ 26-ാമത്തെ വയസ്സിൽ  സിഇഒ ആയി ചുമതലയേറ്റപ്പോ സിദ്ധാർത്ഥ് ആദ്യം ചെയ്തത് ഐച്ചറിന്റെ കീഴിലുണ്ടായിരുന്ന 15-ഓളം ബിസിനസ്സ് വെർട്ടിക്കിളുകളിൽ 13 എണ്ണവും നിർത്തിക്കളഞ്ഞു. രണ്ടേ രണ്ട് പ്രൊഡക്റ്റുകൾ മതിയെന്ന് തീരുമാനം എടുത്തു. എൻഫീൽഡ് മോട്ടോർ സൈക്കിളും ഐച്ചർ ട്രക്കും! എൻഫീൽഡ് മോഡലുകളുടെ, പ്രൊഡക്റ്റ് ക്വാളിറ്റി ലോകോത്തരമാക്കി. കസ്റ്റമർ എക്സ്പീരിയൻസിന് മുൻതൂക്കം കൊടുത്തു. രാജ്യമാകെ മെയിന്റനൻസ് ലഭിക്കുമെന്ന് ഉറപ്പാക്കി. പിന്നെ ഏറ്റവും പ്രധാനമായ മറ്റൊന്നിലേക്ക് കടന്നു. ടൂറിംഗ് ഒൺലി ബൈക്ക് എന്നതിൽ നിന്ന് കൂടുതൽ പ്രാക്റ്റിക്കലായ വാഹനം എന്ന നിലയിലേക്ക് കൊണ്ടുവന്നു. ബുള്ളറ്റിന് കൾട്ട് പരിവേഷത്തിലൂടെ മറ്റൊരു സ്റ്റോറി ലൈൻ ഉണ്ടാക്കി എടുത്തു. ഇന്ന് കാണുന്ന, ആരും  സ്വന്തമാക്കാൻ മോഹിക്കുന്ന ബ്രാൻഡ് ഐ‍ഡന്റിറ്റിയിലേക്ക് എൻഫീൽഡ് മാറുന്നത് അങ്ങനെയാണ്.

1948-ലെ ഐക്കോണിക്കായ Royal Enfield G2 350cc ബുള്ളറ്റിന്റെ, പ്രതിപുരുഷനായ ക്ലാസിക് 350 ആണ് ഇന്നും വിൽപ്പനയിലെ കിംഗ്! 40%! 2015-ൽ ലോഞ്ച് ചെയ്ത  Royal Enfield Himalayan 450 ഇൻഡ്യയിലെ അഡ്വഞ്ചർ ബൈക്കുകളിലെ ഗ്യാംഗ്സ്റ്റർ ആണ്. അതിനുമുണ്ട് വിപണിയിൽ താരമൂല്യം!

Royal Enfield’s journey began in 1901, and the Bullet soon became a tough, dependable machine, first on British roads and later on World War II battlefields. After India’s independence, the army needed a bike that could survive the harsh Himalayan terrain, and the Bullet proved perfect for the job. Hundreds of G2 350s came to India, a factory opened in Thiruvottiyur in 1955, and by 1962 the bike was fully made here. Over time the Bullet turned into a symbol of strength and classic style. When Siddhartha Lal took over in 2000, he rebuilt the brand by improving quality, simplifying the business, and turning Enfield into a practical yet aspirational motorcycle company. That legacy continues today: the old 1948 G2 lives on in the Classic 350, still the country’s top seller, and the Himalayan 450 has become a star in India’s adventure-bike scene.

Share.

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Leave A Reply

Exit mobile version