പെട്ടെന്നുള്ള വൈറൽ അറ്റാക്ക് മൂലം തനിക്ക് അപൂർവ നാഡി രോഗം കൊണ്ട് കേൾവിക്കുറവ് ബാധിച്ചതായി പ്രശസ്ത ബോളിവുഡ് പിന്നണി ഗായിക അൽക യാഗ്നിക്. ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അൽക്കയുടെ വെളിപ്പെടുത്തിയത് ആരാധകർ ഞെട്ടലോടെയാണ് കേട്ടത്.
അമിതാബ് ബച്ചനിലൂടെ ഹിറ്റായ ‘മേരെ ആംഗ്നേ മേ’ എന്ന ഗാനം ആദ്യം പാടി റെക്കോർഡ് ചെയ്തത് അൽക്കയായിരുന്നു.
“പർദേശി പർദേശി,” “ഗസബ് കാ ഹേ ദിൻ”, “താൽ സേ താൽ മില” തുടങ്ങിയ ഹിറ്റുകളോടെ 90-കളിൽ ബോളിവുഡ് സംഗീതത്തിന് തന്റേതായ സംഭാവനകൾ നൽകിയ അൽക യാഗ്നിക്, ഇന്ന് പുതിയ തലമുറയിലെ യുവാക്കളെ പഴയകാലത്തെ മിഴിവുള്ള ഗാനങ്ങളിലേക്കു നയിക്കുന്ന ഗായിക കൂടിയാണ്.
1000-ലധികം സിനിമകളിലായി 20,000-ലധികം ഗാനങ്ങൾ പുതിയ സഹസ്രാബ്ദത്തിൻ്റെ തുടക്കത്തിൽ ഇന്ത്യക്കു പാടി നൽകിയ അൽക യാഗ്നിക്കിൻ്റെ റോൾ ഇപ്പോൾ പുതു തലമുറ ഗായകർ ഏറ്റെടുത്തിരിക്കുന്നു.
ഏറ്റവും പുതിയ ഒരു റിപ്പോർട്ട് അനുസരിച്ച് ഒരു പാട്ടിന് 12 ലക്ഷം വരെ ഈടാക്കുന്നു. ആലാപനത്തിലൂടെ നല്ലൊരു തുക സമ്പാദിക്കുന്നതിന് പുറമേ, ഗാന റിയാലിറ്റി ഷോകളുടെ പരമ്പരയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
അൽക യാഗ്നിക്ക് ബ്രാൻഡ് അംഗീകാരങ്ങളിൽ നിന്നും പരസ്യങ്ങളിൽ നിന്നും 16 ലക്ഷം രൂപ വരെ പ്രതിമാസം സമ്പാദിക്കുന്നുണ്ട്. റിയൽ എസ്റ്റേറ്റിലും സ്റ്റോക്കുകളിലും അവർ മതിയായ തുക നിക്ഷേപിച്ചിട്ടുണ്ട്. ഈ വരുമാന മാർഗങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ, അൽക യാഗ്നിക്കിൻ്റെ വാർഷിക വരുമാനം ഏകദേശം 2 കോടി രൂപയാണ്.
അൽക യാഗ്നിക്കിൻ്റെ ആസ്തി ഏകദേശം 68 കോടി കോടി രൂപയാണ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 വനിതാ പിന്നണി ഗായികമാരുടെ പട്ടികയിൽ അൽകയുണ്ട്. തത്സമയ ഷോകളിലും പൊതു പരിപാടികളിലും സജീവമാണ്
1966 മാർച്ച് 20ന് കൊൽക്കത്തയിൽ ഒരു ഗുജറാത്തി കുടുംബത്തിലാണ് അൽക യാഗ്നിക് ജനിച്ചത്. പിതാവ് ധർമ്മേന്ദ്ര ശങ്കർ ഒരു ബിസിനസുകാരനായിരുന്നു, അമ്മ ശുഭ യാഗ്നിക് ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിൽ പരിശീലനം നേടിയ ഗായികയായിരുന്നു.
ചെറുപ്പം മുതൽ തന്നെ ശുഭ മകളെ സംഗീതത്തിലേക്ക് കൊണ്ട് വന്നു. ആറാമത്തെ വയസ്സിൽ, അൽക്ക ആകാശവാണിക്ക് വേണ്ടി ഭജനകൾ പാടുകയും സംഗീത നിർമ്മാതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
അടുത്ത നാല് വർഷം അൽക്ക അമ്മക്കൊപ്പം മുംബൈയിലെത്തി കല്യാണ്ജി ആനന്ദ്ജിയുടെയും ലക്ഷ്മികാന്ത് പ്യാരേലാലിൻ്റെയും കീഴിൽ പരിശീലനം നേടി. 1980-ൽ പായൽ കി ജങ്കാർ എന്ന ചിത്രത്തിലെ ചിതൽക്കർ രചിച്ച ‘തിർക്കത് ആംഗ്’ എന്ന സെമി-ക്ലാസിക്കൽ ഗാനത്തിലൂടെ 14-ാം വയസ്സിൽ അവർക്ക് ആദ്യ അവസരം ലഭിച്ചു. ലാവാരിസിൽ (1981) കല്യാണ്ജി ആനന്ദ്ജി രചനയായ ‘മേരെ ആംഗ്നേ മേ’ റെക്കോർഡ് ചെയ്തു . ആദ്യത്തേത് പ്രേക്ഷകർക്കിടയിൽ പ്രചാരം നേടിയില്ലെങ്കിലും ‘മേരെ ആംഗ്നേ മേ’ തകർപ്പൻ ഹിറ്റായിരുന്നു. ഈ ഗാനമാണ് അമിതാബച്ചൻ പതിപ്പായി പിന്നീട് ജനം ഏറ്റെടുത്ത് . ഈ ഗാനം പാടി റെക്കോർഡ് ചെയ്തത് അൽകയായിരുന്നു ആദ്യം എന്നത് ചരിത്രം.
1989-90ൽ, ആർ ഡി ബർമൻ, ലക്ഷ്മികാന്ത് പ്യാരേലാൽ, ബാപ്പി ലാഹിരി, കല്യാണ്ജി ആനന്ദ്ജി, അനു മാലിക്, ആനന്ദ്-മിലിന്ദ് തുടങ്ങിയ പ്രമുഖ സംഗീതസംവിധായകർക്ക് വേണ്ടി അൽക യാഗ്നിക് പാടിയിട്ടുണ്ട്. ഖുദാ ഗവ, ദീവാന, ദിൽ കാ ക്യാ കസൂർ, സപ്നേ സാജൻ കേ, പ്രേം ദീവാനേ എന്നീ സിനിമകളിലെ പ്രധാന ഹിറ്റുകൾ തുടർന്നു. . 1989 നും 2005 നും ഇടയിൽ, അൽക്ക യാഗ്നിക്ക് 7 ഫിലിംഫെയർ അവാർഡുകളും 2 ദേശീയ അവാർഡുകളും മറ്റ് നിരവധി അവാർഡുകളും നേടി.
Bollywood singer Alka Yagnik reveals her diagnosis of sensorineural nerve hearing loss, sharing her emotional journey and cautioning about the dangers of loud music.