Shaadi.com ഏവർക്കും പരിചിതമായ ബ്രാൻഡ് നെയിമാണ്.അതിന്റെ ഫൗണ്ടറായ അനുപം മിത്തൽ ഒരു ഇന്ത്യൻ സംരംഭകനും ബിസിനസ് എക്സിക്യൂട്ടീവും ഏഞ്ചൽ നിക്ഷേപകനുമാണ് .പീപ്പിൾ ഗ്രൂപ്പിൻ്റെയും ഷാദി ഡോട്ട് കോമിൻ്റെയും സ്ഥാപകനും സിഇഒയുമാണ് . ഇന്ത്യൻ ഓൺലൈൻ വിവാഹ സേവനമായ Shaadi.com ആരംഭിക്കുന്നതിന് പുറമേ ടിവി ഷോയായ ഷാർക്ക് ടാങ്ക് സീസൺ 1 , 2 , 3 എന്നിവയിൽ 250-ലധികം കമ്പനികളിൽ നിക്ഷേപം നടത്തിയ ഒരു പ്രമുഖ നിക്ഷേപകൻ കൂടിയാണ് അദ്ദേഹം.ഷാർക്ക് ടാങ്ക് ഇന്ത്യ 3യിൽ ജഡ്ജ് കൂടിയാണ് അനുപം മിത്തൽ.

 സംരംഭകനായ അനുപം മിത്തലിൻ്റെ ആസ്തി  2024-ലെ കണക്കനുസരിച്ച് 185 കോടി രൂപയാണ്. ഷാർക്ക് ടാങ്ക് ഇന്ത്യയിൽ നിന്ന് അദ്ദേഹം നേടിയ പ്രശസ്തി, വിജയകരമായ ബിസിനസ്സ് സംരംഭങ്ങൾ, സ്മാർട്ട് നിക്ഷേപങ്ങൾ, ടിവി ഷോസ് എന്നിവ അദ്ദേഹത്തിൻ്റെ സമ്പത്തിലേക്ക് സംഭാവന ചെയ്യുന്നു.

സൗത്ത് മുംബൈയിലെ ആഡംബര കഫേ പരേഡ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന 6 BHK അപ്പാർട്ട്‌മെൻ്റിലാണ് അനുപം മിത്തലിൻ്റെ കുടുംബം താമസിക്കുന്നത്. സൗത്ത് മുംബൈയിലെ  അനുപം മിത്തലിൻ്റെ അപ്പാർട്ട്‌മെൻ്റിൻ്റെ മതിപ്പുവില ഏകദേശം 15 കോടിയോളം വരും. അനുപം മിത്തലിൻ്റെ ശേഖരത്തിൽ ലംബോർഗിനി, ഔഡി, മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യു എന്നിവയുണ്ട്.

ഇരുപത് വർഷം മുമ്പാണ് അനുപം മിത്തൽ തൻ്റെ സംരംഭകത്വ യാത്രയ്ക്ക് തുടക്കമിട്ടത്. ഒരു ബിസിനസ് പശ്ചാത്തലത്തിൽ നിന്ന് വന്ന അദ്ദേഹം മഹാരാഷ്ട്രയിൽ നിന്ന് ബിരുദം നേടി, പിന്നീട് ഓപ്പറേഷൻസിലും സ്ട്രാറ്റജിക് മാനേജ്മെൻ്റിലും ശ്രദ്ധ കേന്ദ്രീകരിച്ച് ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദം നേടി. 2000-ൽ അദ്ദേഹം Shadi.com സ്ഥാപിച്ചു, ഏതാനും വർഷങ്ങൾക്കുള്ളിൽ അത് ഒരു വലിയ വിജയമാക്കി മാറ്റി.

2013ൽ അഞ്ചൽ കുമാറിനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക്  ഒരു മകളുണ്ട്.

Explore the entrepreneurial journey of Anupam Mittal, founder of Shaadi.com and a judge on Shark Tank India. Discover his net worth, investments, and personal life, including his family and luxury assets.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version