എക്സ്ബോക്സ് കൺട്രോളറായിരുന്നു ഓർഡർ ചെയ്തിരുന്നത്. ഡെലിവറി ബോയ് നേരിട്ട് തന്നെയാണ് പാഴ്‌സൽ കൈമാറിയത്. എന്നാൽ ബെംഗളൂരു സ്വദേശികളായ ദമ്പതികൾക്ക്  ആമസോണിൽ നിന്നും ഓർഡർ ചെയ്ത പാഴ്സലിനൊപ്പം ലഭിച്ചത് ജീവനുള്ള മൂർഖൻ പാമ്പ്.  പാർസൽ ബോക്സ് ഒട്ടിക്കാൻ ഉപയോഗിച്ച ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

 ഉപഭോക്താവിനുണ്ടായ അസൗകര്യത്തിൽ ആമസോൺ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.  ആമസോൺ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  ആമസോണിൽ നിന്ന് റീഫണ്ട് ലഭിച്ചതായി ദമ്പതികൾ പറഞ്ഞു.

ആമസോൺ ടീം ദമ്പതികളുമായി ബന്ധപ്പെടുമെന്നും ആമസോൺ എക്സിൽ വ്യക്തമാക്കി. പാമ്പിന്റെ വീഡിയോ വൈറലായതോടെ സാമൂഹ്യമാധ്യമങ്ങളിൽ ആമസോണിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.

പാഴ്സൽ ബാഗിൽ എങ്ങനെ പാമ്പു കയറി എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.    ഇങ്ങനെ പാമ്പു കയറാനുള്ള സാധ്യത കുറവാണ്. വിഡിയോയ്ക്ക് വേണ്ടി ആരെങ്കിലും ചെയ്തതാകാനാണ് കൂടുതൽ സാധ്യത എന്ന് ഉരഗ വിദഗ്ധനായ വാവ സുരേഷ് വിശദീകരിക്കുന്നു.

‘‘സാധനം വയ്ക്കുന്നതിനു മുൻപ് പായ്ക്കറ്റ് അലക്ഷ്യമായി സൂക്ഷിച്ചിരിക്കാം. അപ്പോൾ പാമ്പ് അകത്തേക്ക് കയറാം. എങ്കിലും ഇങ്ങനെ ഒട്ടിപ്പിടിക്കാനുള്ള സാധ്യത കുറവാണ്. വിശദമായ അന്വേഷണം നടത്തണം. സാധാരണ സ്റ്റിക്കറാണ് വിഡിയോയിൽ കാണുന്നത്. ഇത്തരം സ്റ്റിക്കറിൽ പാമ്പ് ഇഴഞ്ഞുചെന്ന് ഒട്ടിപ്പിടിക്കില്ല. പാമ്പിനെ പായ്ക്കറ്റിൽ ടേപ്പുകൊണ്ട് ചുറ്റി ഒട്ടിച്ചിരിക്കുകയാണ്. ഡെലിവറി പായ്ക്കറ്റിലെ സ്റ്റിക്കർ സാധാരണനിലയിൽ പാമ്പിന്റെ ദേഹത്ത് ഒട്ടില്ല.‌ ഇതാണ് സംശയം തോന്നാൻ കാരണം”എന്നും വാവ സുരേഷ് പറഞ്ഞു.

A Bengaluru couple was shocked to receive a live cobra along with their Amazon parcel. The incident sparked social media outrage and prompted Amazon to launch an investigation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version