ബൗണ്ടറികൾക്കപ്പുറത്തേക്കു സിക്‌സറുകൾ പായിക്കുന്ന വേഗതയിലാകും  ഇനി എഡ്യൂ-ഫിൻടെക് സ്റ്റാർട്ട്-അപ്പ്  LEO1 ന്റെ കുതിപ്പ്. ക്രീസിലെ മിന്നും താരം ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മ ‘ഫിനാൻഷ്യൽ SAAS’ കമ്പനിയായ LEO1-ൽ തന്ത്രപരമായ നിക്ഷേപം നടത്തിയിരിക്കുന്നു. മുമ്പ് ഫിനാൻസ്പീർ എന്നറിയപ്പെട്ടിരുന്ന സ്റ്റാർട്ടപ്പാണ് ലിയോ 1. ലളിതമായി പറഞ്ഞാൽ വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് സമയബന്ധിതമായി ഫീസ് ഈടാക്കുന്നതടക്കം സേവനങ്ങളാണ് ലിയോ 1 നൽകുക.

രോഹിത് ശർമ്മയുടെ നിക്ഷേപം ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾക്ക് നൂതനമായ പരിഹാരങ്ങൾ നൽകുന്നതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദീർഘകാലമായി നിലനിൽക്കുന്ന ഫണ്ടിംഗ് പ്രശ്നം പരിഹരിക്കാനുള്ള ലക്ഷ്യത്തിൽ LEO1-ൻ്റെ ഒരു സുപ്രധാന ചുവടുവയ്പ് കൂടിയാണ്.

2018-ൽ സ്ഥാപിതമായ എഡ്യു-ഫിൻടെക് സ്റ്റാർട്ട്-അപ്പ് വിദ്യാഭ്യാസ മേഖലയിലെ നവീകരണം, സാങ്കേതികവിദ്യ, വിപുലീകരണം എന്നിവയ്ക്കായി നിക്ഷേപം പ്രയോജനപ്പെടുത്താൻ ലക്ഷ്യമിടുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, രണ്ട് നിക്ഷേപങ്ങളിലൂടെ 35 മില്യൺ ഡോളർ  ഏകദേശം 291 കോടി രൂപ LEO1 സമാഹരിച്ചു. അടുത്തിടെ  വിദ്യാഭ്യാസ മേഖലയിലെ സാമ്പത്തിക ഇടപാടുകൾക്ക് സമഗ്രമായ പരിഹാരം വാഗ്ദാനം ചെയ്യുന്ന ഒരു ‘ഫിനാൻഷ്യൽ SAAS’ ഉൽപ്പന്നം കമ്പനി അവതരിപ്പിച്ചു.

  പഠനത്തിൽ വിപ്ലവം സൃഷ്ടിക്കുന്നതിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കുന്നതിനുമുള്ള ദൗത്യത്തിൽ LEO1 നെ പിന്തുണയ്ക്കുന്നതിൽ സന്തുഷ്ടനാണ് എന്ന് രോഹിത് ശർമ്മ പറഞ്ഞു.  ഈ പങ്കാളിത്തം ഒരു തലമുറയ്ക്ക് മുഴുവൻ കാര്യമായ മാറ്റമുണ്ടാക്കാൻ കഴിയുന്ന സംരംഭങ്ങളെ പിന്തുണയ്ക്കാൻ തനിക്ക് അവിശ്വസനീയമായ അവസരമാണ് നൽകുന്നത് എന്നും രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.

“വിദ്യാഭ്യാസ മേഖലയിൽ നിർണായകമായ ഒരു അച്ചടക്കം വളർത്തിയെടുക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് എന്ന് LEO1 സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രോഹിത് ഗജ്ഭിയെ പറഞ്ഞു .

Indian cricket captain Rohit Sharma has made a strategic investment in LEO1, an edu-fintech startup formerly known as FinanceSpear. Discover how LEO1 aims to revolutionize educational finance with its ‘Financial SAAS’ solutions and Rohit Sharma’s role in supporting accessible education.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version