ഉയർന്ന കാര്യക്ഷമതയുള്ള കാന്തമായ റെയർ ഏർത്ത് പെർമനന്റ് മാഗ്നറ്റ് (REPM) നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി 7280 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര ഗവർണമെന്റ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം.

ഇലക്ട്രിക് വാഹനങ്ങൾ, ഊർജ സാങ്കേതികവിദ്യകൾ, ആധുനിക ഇലക്‌ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയ ഉയർന്ന സാങ്കേതിക മേഖലകളിൽ വ്യാപകമായി ഉപയോഗിക്കുന്ന കാന്തമാണ് ആർഇപിഎം. രാജ്യത്തെ ആർഇപിഎം ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും സ്വാശ്രയത്വം വർധിപ്പിക്കുന്നതിനുമായാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ആഗോള ആർഇപിഎം വിപണിയിൽ ഇന്ത്യയെ മുൻനിരക്കാരാക്കുകയാണ് കേന്ദ്ര ഗവൺമെന്റിന്റെ ലക്ഷ്യം.

കഴിഞ്ഞയാഴ്ച ധനമന്ത്രാലയത്തിന്റെ എക്സപൻഡിച്ചർ ഫിനാൻസ് കമ്മിറ്റി 7300 കോടി രൂപയുടെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ്സ് പദ്ധതി അംഗീകരിച്ചിരുന്നു. ഇതാണ് മന്ത്രിസഭാ അനുമതിക്ക് വഴിയൊരുക്കിയത്. ഇന്ത്യയുടെ സെമികണ്ടക്ടർ ദൗത്യത്തിന്റെ മാതൃകയിലാണ് ആർഇപിഎം പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നതെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ പദ്ധതി പ്രകാരമുള്ള പ്രോത്സാഹനങ്ങൾ അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ ഇന്ത്യയെ ആർഇപിഎം നിർമാണത്തിൽ സ്വയംപര്യാപ്തമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാഗ്നെറ്റിക് ലെവിറ്റേഷൻ ഉപയോഗിച്ച് ഓടുന്ന മാഗ് ലെവ് ട്രെയിനുകളിൽ ആർഇപിഎം ഉപയോഗപ്രദമാണ്. മോട്ടോറുകൾ, ജനറേറ്ററുകൾ, കംപ്യൂട്ടർ ഹാർഡ് ഡ്രൈവുകൾ, ഇലക്ട്രോണിക് വാഹനങ്ങൾ, ഹൈബ്രിഡ് കാറുകൾ, വ്യവസായശാലകളിൽ ഉപയോഗിക്കുന്ന വലിയ മോട്ടോറുകൾ, എസി, ലിഫ്റ്റ്, കാറ്റാടിയന്ത്രങ്ങൾ, ടർബൈനുകൾ എന്നിവയിലെല്ലാം ആർഇപിഎം ഉപയോഗിക്കുന്നു. ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന, ചെറിയ സ്പീക്കറുകൾ, മൈക്രോഫോണുകൾ, ഹെഡ്ഫോണുകൾ എന്നിവയുടെ നിർമാണത്തിലും ഇവ സുപ്രധാന ഘടകമാണ്

The Central Government approved a ₹7280 crore scheme to promote the domestic manufacturing of Rare Earth Permanent Magnets (REPM), crucial for EVs, wind turbines, and advanced electronics, aiming for self-reliance.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version