2024-ൽ കൂടുതൽ സമ്പന്നർ യുഎഇയിൽ ആകർഷിതരാകുമെന്ന കണക്കു കൂട്ടലിലാണ് രാജ്യം. വരുമാന നികുതി, ഗോൾഡൻ വിസ, ആഡംബര ജീവിതശൈലി, പ്രാദേശിക വിമാനക്കമ്പനികളുടെ എളുപ്പത്തിലുള്ള കണക്റ്റിവിറ്റി എന്നിവയാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഒന്നും രണ്ടുമല്ല ഇന്ത്യ, റഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നടക്കം 6,700 കോടീശ്വരന്മാർ എമിറേറ്റിലേക്ക് ആകർഷിക്കപ്പെടുന്നു എന്നാണ് സൂചനകൾ.
യുകെയിലെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലെയും ഉയർന്ന നികുതികൾ കോടീശ്വരന്മാരെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം കൂടിയായ യുഎഇ പോലുള്ള നികുതി ഇടങ്ങളിലേക്ക് ആകർഷിക്കുന്നു. 6,700-ലധികം കോടീശ്വരന്മാർ ഈ വർഷം യുഎഇയിലേക്ക് താമസം മാറും എന്നാണ് കണക്കുകൂട്ടൽ. ഉയർന്ന ആസ്തിയുള്ള വ്യക്തികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നതിൽ എമിറേറ്റ്സ് ഒന്നാമതായി എന്ന് ഹെൻലി ആൻഡ് പാർട്ണേഴ്സ് പുറത്തിറക്കിയ ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് 2024 പഠനം പറയുന്നു.
ഇന്ത്യ, മിഡിൽ ഈസ്റ്റ് മേഖല, റഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സ്ഥിരമായ കുടിയേറ്റം, ഒപ്പം ബ്രിട്ടീഷുകാരുടെയും യൂറോപ്യന്മാരുടെയും വൻതോതിലുള്ള വരവ് എന്നിവ കണക്കിലെടുത്ത് , എതിരാളിയായ യുഎസിനേക്കാൾ ഇരട്ടിയോളം കോടീശ്വരന്മാരെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സീറോ ഇൻകം ടാക്സ്, ഗോൾഡൻ വിസ, ലക്ഷ്വറി ലൈഫ്സ്റ്റൈൽ, എമിറേറ്റ്സ്, ഫ്ളൈ ദുബായ് തുടങ്ങിയ പ്രാദേശിക കാരിയറുകളുടെ എളുപ്പത്തിലുള്ള കണക്റ്റിവിറ്റി എന്നിവ കാരണം യൂറോപ്പിൽ നിന്നുള്ള കോടീശ്വരന്മാർ യുഎഇയിലേക്ക് ആകർഷിക്കപ്പെടുന്നു.
ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണിയിലെ ശക്തമായ നേട്ടം, പ്രാദേശിക പ്രോപ്പർട്ടി മാർക്കറ്റിലെ മുൻനിര നിക്ഷേപകർ ഉയർന്നുവരുന്നത് ഒക്കെ കാരണം ബ്രിട്ടീഷ്, യൂറോപ്യൻ നിക്ഷേപകരിൽ വലിയൊരു വിഭാഗം ആകർഷിക്കപ്പെട്ടു.
ആഗോളതലത്തിൽ 14-ാം സ്ഥാനത്തുള്ള യുഎഇയിൽ 116,500 കോടീശ്വരന്മാരും 308 ശതകോടീശ്വരന്മാരും 20 ബില്യണേഴ്സുമുണ്ട്. 1 മില്യൺ ഡോളറോ അതിൽ കൂടുതലോ നിക്ഷേപിക്കാവുന്ന സമ്പത്തുള്ള ഉയർന്ന ആസ്തിയുള്ള വ്യക്തികളെ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
യുഎസ്എ, സിംഗപ്പൂർ, കാനഡ, ഓസ്ട്രേലിയ, ഇറ്റലി, സ്വിറ്റ്സർലൻഡ്, ഗ്രീസ്, പോർച്ചുഗൽ, ജപ്പാൻ എന്നിവയാണ് ഏറ്റവും കൂടുതൽ കോടീശ്വരന്മാരെ സ്വീകരിക്കുന്ന മറ്റ് രാജ്യങ്ങൾ.
ചൈന, യുകെ, ഇന്ത്യ, ദക്ഷിണ കൊറിയ, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, തായ്വാൻ, നൈജീരിയ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നാണ് 2024-ൽ കോടീശ്വരന്മാർ ഏറ്റവും കൂടുതൽ പുറത്തേക്ക് ഒഴുകുന്നത്.
കഴിഞ്ഞ വർഷം, 120,000 കോടീശ്വരന്മാർ ലോകമെമ്പാടും വിവിധ രാജ്യങ്ങളിലേക്ക് താമസം മാറ്റി. ഈ വർഷം ആ എണ്ണം 128,000 ആയും 2025 ൽ 135,000 ആയും വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
“ലോകത്തിലെ ഏറ്റവും മികച്ച സമ്പത്തിൻ്റെ സങ്കേതമായി മാറാനുള്ള ലക്ഷ്യത്തോടെ, ആകർഷകമായ ഗോൾഡൻ വിസ വാഗ്ദാനവും ആഡംബര ജീവിതവും മുതൽ തന്ത്രപ്രധാനമായ സ്ഥലത്ത് ബിസിനസ്സ് സൗഹൃദ അന്തരീക്ഷം വരെ കോടീശ്വരന്മാരെ ആകർഷിക്കുന്നതിനുള്ള എല്ലാ വഴികളും യുഎഇ നടപ്പാക്കുന്നുണ്ട് . 2024-ൽ 6,700 കോടീശ്വരന്മാരുടെ റെക്കോർഡ് വരവിനെ സ്വാഗതം ചെയ്യാൻ യുഎഇ ഒരുങ്ങുകയാണ്, ഹെൻലി ആൻഡ് പാർട്ണേഴ്സിലെ സ്വകാര്യ ക്ലയൻ്റുകളുടെ ഗ്രൂപ്പ് മേധാവി ഡൊമിനിക് വോലെക് പറഞ്ഞു.
Discover why the UAE has become the top choice for millionaires in 2024, attracting a record number with its zero income tax, golden visas, and luxury lifestyle. Explore global wealth migration trends and the implications for countries gaining and losing high-net-worth individuals.