പതിറ്റാണ്ടുകളായി ഷാരൂഖ് ഖാൻ ബോളിവുഡിലൂടെ ഉണ്ടാക്കി എടുത്തതൊക്കെ ക്ലീൻ ബൗൾഡ് ആക്കി വിരാട് കോഹ്‌ലി. തൊട്ടു പിന്നാലെ തകർപ്പൻ താരമൂല്യമുണ്ടാക്കിയ  രൺവീർ കപൂറിനേയും ബൗണ്ടറിക്ക്  പുറത്തേക്കു പായിച്ച വിരാട് കോഹ്‌ലി ഇരുവരെയും മറികടന്നു സെലിബ്രിറ്റി ബ്രാൻഡ് പട്ടികയിൽ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റിയായി മാറി.



203.1 മില്യൺ ഡോളറിൻ്റെ ബ്രാൻഡ് മൂല്യവുമായി രണ്ടാം സ്ഥാനത്തുള്ള രൺവീർ കപൂറിനെയാണ് കോലി മറികടന്നത്. വിരാട് കോഹ്‌ലിയുടേത് നിലവിൽ  227.9 മില്യൺ ഡോളറിൻ്റെ ബ്രാൻഡ് മൂല്യമാണ്. കോലിയുടെ ബ്രാൻഡ് മൂല്യം ഷാരൂഖിനെക്കാൾ 107 മില്യൺ ഡോളർ കൂടുതലാണ്. “ജവാൻ”, “പത്താൻ” തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തോടെ  ഷാരൂഖ് ഖാൻ 120.7 മില്യൺ ഡോളറിൻ്റെ ബ്രാൻഡ് മൂല്യവുമായി മൂന്നാം സ്ഥാനത്താണ്.  



വിരാട് കോഹ്‌ലി 2022-നെ അപേക്ഷിച്ച് 51 മില്യൺ ഡോളറിൻ്റെ ശ്രദ്ധേയമായ വർദ്ധനയോടെ, ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റി എന്ന സ്ഥാനം ഉറപ്പിച്ചു. അദ്ദേഹത്തിൻ്റെ പോർട്ട്‌ഫോളിയോയിലെ ബ്രാൻഡുകൾ വ്യവസായങ്ങളിലുടനീളം വ്യാപിച്ചു. ഹോങ്കോങ്ങിൻ്റെ ഇന്ത്യൻ വിഭാഗവും ഷാങ്ഹായ് ബാങ്കിംഗ് കോർപ്പറേഷനും   കോഹ്‌ലിയെ സൈൻ അപ്പ് ചെയ്തു.



2023-ൽ   ഹിന്ദി ചലച്ചിത്രമേഖലയിലെ താരങ്ങളും കായികതാരങ്ങളും ഉൾപ്പെടുന്ന ഇന്ത്യയിലെ മികച്ച 25 സെലിബ്രിറ്റികൾ, ബ്രാൻഡ് മൂല്യത്തിൽ 15.5% വാർഷിക വളർച്ചയുണ്ടാക്കി 1.9 ബില്യൺ ഡോളർ സമാഹരിച്ചു.

2022-ലെ മൂന്നാം സ്ഥാനത്ത് നിന്ന്  ഇടിവ് നേരിട്ട അക്ഷയ് കുമാർ 111.7 മില്യൺ ഡോളറുമായി ബ്രാൻഡ് മൂല്യത്തിൽ നാലാമതാണ്. ആലിയ ഭട്ടിൻ്റെ മൂല്യം 101.1 മില്യൺ ഡോളറായി നാലിൽ നിന്ന് താഴേക്ക്  അഞ്ചാം സ്ഥാനത്തെത്തി. 96 മില്യൺ ഡോളറിൻ്റെ ബ്രാൻഡ് മൂല്യവുമായി ദീപിക പദുക്കോൺ ആറാം സ്ഥാനത്താണ്. ഇവരൊക്കെ പട്ടികയിൽ താഴേക്ക് പോയപ്പോൾ  ശ്രദ്ധേയമായത്  കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആദ്യമായി കത്രീന കൈഫ് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റി ബ്രാൻഡുകളുടെ പട്ടികയിൽ ചേർന്നു എന്നതാണ്.

Virat Kohli’s brand value skyrockets to $227.9 million in 2023, making him India’s top celebrity by brand value. Learn more about his rise and the latest Kroll Celebrity Brand Valuation Report.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version