ട്രൂലിയൻ (Trullion), ഫ്രോണ്ടെഗ് (Frontegg), വോള്യൂമെസ്  (Volumez), ബ്രിഡ്ജ്‌വൈസ് (Bridgewise), പോർട്ട് (Port) എന്നിവയാണ് ഈ വർഷത്തെ ഏറ്റവും മികച്ച 50 ഇസ്രായേലി സ്റ്റാർട്ടപ്പുകൾ. ഏറ്റവും ഉയർന്ന റാങ്കുള്ള എൻ്റർപ്രൈസ് സോഫ്റ്റ്‌വെയർ കമ്പനികളാണിവ. കഴിഞ്ഞ മാസം കാൽകലിസ്റ്റ് ഏറ്റവും മികച്ച 50 ഇസ്രായേലി സ്റ്റാർട്ടപ്പുകളുടെ വാർഷിക പട്ടിക പ്രസിദ്ധീകരിച്ചു. തുടർച്ചയായ വികസന  സാധ്യതകൾ പ്രകടിപ്പിക്കുന്ന ഒരു മേഖല എൻ്റർപ്രൈസ് സോഫ്റ്റ്‌വെയർ ആയിരുന്നു.

ട്രൂലിയൻ (Trullion)

അക്കൌണ്ടിംഗ്  ഓട്ടോമേഷൻ സൊല്യൂഷനുകളുടെ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയായ ട്രൂലിയൻ, ഇസ്രായേലി ഹൈടെക് രംഗത്ത് ഏറ്റവും ശ്രദ്ധേയമായി  മാറിയിരിക്കുന്നു. അതിൻ്റെ ഫൗണ്ടറായ ഐസക് ഹെല്ലർ  ഇസ്രായേലിൽ ഏറ്റവും സെലബ്രേറ്റഡായ സംരംഭകരിൽ ഒരാളാണ്.  Trullion ഇതിനകം തന്നെ $10 മില്ല്യണിലധികം വാർഷിക വരുമാനം നേടിയിട്ടുണ്ട്.  EY, Deloitte പോലുള്ള പ്രമുഖ അന്തർദേശീയ അക്കൗണ്ടിംഗ് സ്ഥാപനങ്ങൾ ട്രൂലിയൻ്റെ പ്രോഡക്റ്റ് തങ്ങളുടെ ക്ലയൻ്റുകൾക്ക് ശുപാർശ ചെയ്യുന്നുണ്ട്.

ഫ്രോണ്ടെഗ് (Frontegg)

ഫ്രോണ്ടെഗ് എന്ന  കമ്പനി സ്ഥാപിച്ചത്  മുൻ ചെക്ക് പോയിൻ്റ് ജീവനക്കാരായ Aviad Mizrachi, Sagi Rodin എന്നിവർ ചേർന്നാണ്. ഐഡൻ്റിറ്റി മാനേജ്‌മെൻ്റ് മേഖലയിലെ  ദുരുപയോഗത്തിൻ്റെ ഫലമായുണ്ടായ ഹാക്കുകളുടെ വ്യാപനത്തോടെ, ഈ മേഖല കൂടുതൽ ശക്തമാവുകയും, ഫ്രോണ്ടെഗ് ഏറ്റവും പ്രചാരമേറിയ സൈബർ സ്ഥാപനമായി  മാറുകയും ചെയ്തു.

വോള്യൂമെസ്  (Volumez)

ഡാറ്റ ഇൻഫ്രാസ്ട്രക്ചർ തടസ്സങ്ങൾ നീക്കി ഡിജിറ്റൽ കൺവേർഷൻ ത്വരിതപ്പെടുത്തുന്ന ഒരു ക്ലൗഡ് ഡാറ്റ ഓർക്കസ്ട്രേഷൻ SaaS ആണ് Volumez. വിലയേറിയ പ്രൊപ്രൈറ്ററി സ്റ്റോറേജ് സിലോകൾക്ക് ബദലായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വോള്യൂമെസ്, ബിസിനസുകൾക്ക് അവരുടെ പ്രത്യേക ആവശ്യങ്ങൾക്കനുസൃതമായി ഒരു ഡാറ്റാ ഇൻഫ്രാസ്ട്രക്ചർ സൃഷ്‌ടിക്കാൻ സഹായിക്കുന്നു. ജോനാഥൻ, അമിത് എന്നിവരാണ് ഫൗണ്ടർമാർ.

ബ്രിഡ്ജ്വൈസ് (Bridgewise)

എക്‌സ്‌ചേഞ്ചുകൾ, ബാങ്കുകൾ, ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ, ഇൻവെസ്റ്റ്‌മെൻ്റ് ഹൗസുകൾ, വെൽത്ത് അഡ്വൈസർമാർ, ഫിനാൻഷ്യൽ മീഡിയ, എജ്യുക്കേഷൻ പ്ലാറ്റ്‌ഫോമുകൾ എന്നിവയെ ബ്രിഡ്ജ്വൈസ് സഹായിക്കുന്നു. ഗബ്രിയേൽ ഡയമൻ്റ്, ഡോർ ആൻഡ് ഓർ എലിഗുര, മോർ ഹസാൻ എന്നിവർ ചേർന്നുസ്ഥാപിച്ച  ബ്രിഡ്ജ്വൈസിൻ്റെ  പ്രവർത്തന മേഖല ഓസ്‌ട്രേലിയ, ബ്രസീൽ, ജപ്പാൻ, സിംഗപ്പൂർ, സ്വിറ്റ്‌സർലൻഡ്, യുഎഇ, യുകെ, യുഎസ് എന്നിവ ഉൾപ്പെടെ 15-ലധികം രാജ്യങ്ങൾ ആണ്.

പോർട്ട് (Port)

പോർട്ടിൻ്റെ ഡെവലപ്പർ പോർട്ടൽ സോഫ്‌റ്റ്‌വെയർ കാറ്റലോഗിൻ്റെ സ്വന്തം ഡാറ്റ മോഡലുകൾ നിർവചിക്കാനും, മുന്നറിയിപ്പിലൂടെ മെറ്റാഡാറ്റ ഏകീകരിക്കാനും അനുവദിക്കുന്നു. 

The top Israeli enterprise software startups of the year: Trullion, Frontegg, Volumez, Bridgewise, and Port. Learn about their innovations in accounting automation, cybersecurity, cloud data orchestration, financial technology, and developer portal software.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version