ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും യൂട്യൂബും അടങ്ങുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തുറന്നാൽ ഇൻഫ്ലുവൻസർമാർ നിരവധി ആണ്. ഇവരിൽ പലരുടെയും പ്രധാന വരുമാന മാർഗം പോലും  സോഷ്യൽ മീഡിയകൾ നൽകുന്ന കാശ് തന്നെയാണ്. ഇത്തരം സോഷ്യൽ മീഡിയ ഇൻഫ്ലുവെസർമാർക്ക് ഒരു തിരിച്ചടി നൽകി എത്തിയിരിക്കുകയാണ് അബുദാബി. അബുദാബിയിൽ ഇനി ഒരാൾക്ക് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആകണം എങ്കിൽ അതിനൊരു ലൈസൻസ് ആവശ്യമാണ് എന്ന നിയമ നടപടികളിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

പരസ്യത്തിന് വേണ്ടിയാണ് പല കമ്പനികളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ ആശ്രയിക്കാറുള്ളത്. എന്നാൽ ലൈസൻസ് ഇല്ലാത്ത ഇൻഫ്ലുവൻസർമാരെ പരസ്യത്തിന് വേണ്ടി ഉപയോഗിക്കുന്ന കമ്പനികളും ഇനി വലിയ പിഴ കൊടുക്കേണ്ടി വരും എന്നുള്ളതാണ് അബുദാബിയുടെ പുതിയ നിയമം. $2,720 ആണ് ഇത്തരം കമ്പനികൾക്ക് മേൽ ചുമത്താവുന്ന പിഴ. അബുദാബി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെൻ്റ് (ADDED) ആണ് എമിറേറ്റിലെ എല്ലാ ലൈസൻസുള്ള സാമ്പത്തിക സ്ഥാപനങ്ങൾക്കും ശക്തമായ ഓർമ്മപ്പെടുത്തൽ നൽകിയിരിക്കുന്നത്.  സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമായി സഹകരിക്കുമ്പോൾ പ്രസക്തമായ നിയന്ത്രണങ്ങളും വ്യവസ്ഥകളും പാലിക്കുക എന്നതാണ് ഓർമ്മപ്പെടുത്തൽ.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ നിയമപരമായി പരസ്യങ്ങൾ ചെയ്യുന്നതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ ലൈസൻസ് നേടിയിരിക്കണം. കൂടാതെ ഏത് തരത്തിലുള്ള പരസ്യത്തിനും, അത് പ്രൊമോഷണലോ മാർക്കറ്റിംഗോ അല്ലെങ്കിൽ മറ്റെന്തായാലും  അബുദാബി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെൻ്റ് നൽകുന്ന ഒരു പെർമിറ്റും ഉണ്ടായിരിക്കണം. ഇത്തരം നിർദ്ദേശങ്ങൾ പാലിക്കപ്പെടാത്ത ബിസിനസ് സ്ഥാപനങ്ങൾക്ക് എതിരെ പിഴ ചുമത്തുന്നതിനൊപ്പം ബിസിനസ് റദ്ദാക്കാനും തീരുമാനം എടുത്തിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയ ഒരാൾ ഈ ലൈസൻസ് എടുക്കുന്നതിനു ചിലവാകുന്ന തുക 1250 ദർഹം ആണ്. ഇത് ഒരു ബിസിനസ് സ്ഥാപനം ആണെങ്കിൽ ഈ തുക 5000 ദർഹത്തിലേക്ക് എത്തും. ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ TAMM വഴിയാണ് ഈ ലൈസൻസിന് അപേക്ഷിക്കേണ്ടത്. അബുദാബിയിൽ ഉള്ള വിദേശീയർക്കും ഈ ലൈസൻസിന് വേണ്ടി അപേക്ഷിക്കാൻ സാധിക്കും. ഇതിന് വേണ്ടത് എമിറേറ്റ്സ് ഐഡി കാർഡോ യു.എ.ഇ ഏകീകൃത നമ്പറോ ആണ്. നിലയിൽ 543 ലൈസൻസുകൾ ഇത്തരത്തിൽ ഇഷ്യൂ ചെയ്തു കഴിഞ്ഞു എന്നാണ് കമ്പനി പറയുന്നത്. 

Learn about Abu Dhabi’s new regulation requiring economic establishments and social media influencers to obtain a specific licence for advertising services, effective July 2024.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version