ഇന്ത്യൻ ക്രിക്കറ്റിന്റെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറിന്റെ പ്രീയപ്പെട്ട ഓഹരിയാണ് ആസാദ് എഞ്ചിനീയറിങ് ലിമിറ്റഡിന്റേത്. ബിസിനസിലേക്കിറങ്ങിയ സച്ചിൻ തന്റെ പ്രാരംഭ നിക്ഷേപം എന്ന നിലയിൽ ആസാദ് എഞ്ചിനീയറിങ് ലിമിറ്റഡിൽ ഓഹരിയായി നിക്ഷേപിച്ചത് 5 കോടി രൂപ ആയിരുന്നു. എന്നാൽ സച്ചിന്റെ നിക്ഷേപം 5 കോടിയിൽ നിന്ന് 70 കോടി രൂപയിലേക്ക് കുതിച്ചുയർന്നിരിക്കുകയാണ്. മിഡ് ക്യാപ് കമ്പനിയായ ആസാദ് എഞ്ചിനീയറിംഗിൻ്റെ ഓഹരി ജൂൺ 20 വ്യാഴാഴ്ച ദിനത്തിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 2080 രൂപയിലേക്ക് ഉയരുകയായിരുന്നു. ഇതോടെ ടീം ഇന്ത്യയുടെ ഇതിഹാസ മുൻ ക്രിക്കറ്റ് താരം തൻ്റെ നിക്ഷേപത്തിൽ അതിശയകരമായ കുതിപ്പിന് സാക്ഷ്യം വഹിച്ചു.
ഊർജം, എയ്റോസ്പേസ്, പ്രതിരോധം, ഓയിൽ ആൻഡ് ഗ്യാസ് എന്നിവയുൾപ്പെടെയുള്ള വിവിധ വ്യവസായങ്ങളിൽ അന്തർദേശീയതലത്തിൽ കൃത്യതയുള്ളത ഒർജിനൽ മെഷീൻ ചെയ്തതുമായ ഘടകങ്ങൾ നിർമ്മിക്കുന്നതിന് പേരുകേട്ട ഗ്രൂപ്പാണ് ആസാദ് എഞ്ചിനീയറിങ്. ഇവരുടെ ഓഹരി മൂല്യം ഇപ്പോൾ ഗണ്യമായി വർദ്ധിച്ചിരിക്കുകയാണ്. വിപണിയിലെ പ്രശ്നങ്ങൾക്കിടയിലും ആസാദ് കമ്പനിയുടെ ഓഹരികൾ വമ്പിച്ച മുന്നേറ്റം ആണ് നടത്തിയത്. ബുധനാഴ്ച വിപണി ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ഓരോ ഷെയറും 5% അപ്പർ സർക്യൂട്ട് പരിധി ലംഘിച്ച് 1981.80 രൂപയിലെത്തി നിൽക്കുക ആയിരുന്നു. കമ്പനിയുടെ ഓഹരി വിലയിലെ സുസ്ഥിരമായ വളർച്ചയിൽ നിന്ന് ആസാദ് എഞ്ചിനീയറിംഗിലെ നിക്ഷേപകർക്ക് ഗണ്യമായ പ്രതിഫലം ആണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
ആസാദ് എഞ്ചിനീയറിംഗിൽ സച്ചിൻ ടെണ്ടുൽക്കറുടെ നിക്ഷേപം വളരെ ലാഭകരമാണെന്ന് മുൻപും തെളിയിക്കപ്പെട്ടിട്ടുണ്ട്. 2023 മാർച്ചിൽ, സച്ചിൻ തുടക്കത്തിൽ ഏകദേശം 5 കോടി രൂപ ആണ് ഈ കമ്പനിയിൽ നിക്ഷേപിച്ചത്. എന്നാൽ പിന്നീട് കോർപ്പറേറ്റ് പ്രവർത്തനങ്ങളുടെ ഒരു പരമ്പരയിലൂടെ, അദ്ദേഹത്തിൻ്റെ ഹോൾഡിംഗ് 438,210 ഷെയറുകളായി വികസിച്ചു. കൂടാതെ ഒരു ഓഹരിക്ക് ശരാശരി 114.1 രൂപ ഏറ്റെടുക്കൽ ചെലവ് എന്ന രീതിയിലേക്ക് മാറുകയും ചെയ്തു. കമ്പനിയുടെ 740 കോടി രൂപയുടെ ഐപിഒ ഉണ്ടായിരുന്നിട്ടും, സച്ചിൻ തൻ്റെ ഓഹരി നിലനിർത്താൻ തിരഞ്ഞെടുത്തു, ഇപ്പോൾ, അദ്ദേഹത്തിൻ്റെ 5 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം 14.56 മടങ്ങ് വർധിക്കുകയും മൂല്യം 70 കോടി രൂപയായി ഉയരുകയും ചെയ്തിരിക്കുകയാണ്.
Sachin Tendulkar’s investment in Azad Engineering Ltd has surged from Rs 5 crore to over Rs 70 crore. The company’s stock soared to record highs, reflecting strong growth and market confidence.