ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടിക എടുത്താൽ അതിൽ മുൻപന്തിയിൽ നിൽക്കുന്നവരിൽ ഒരാൾ ആണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചെയർമാൻ ആനന്ദ് മഹീന്ദ്ര. എല്ലാ ബിസിനസ് തിരക്കുകൾക്കിടയിലും കൗതുകമുണർത്തുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കിടാൻ അദ്ദേഹം സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ഒരാൾ മഴയിൽ നിന്ന് രക്ഷപെടാൻ ഉപയോഗിച്ച  ഒരു ബുദ്ധിപരമായ രീതിയാണ് ആനന്ദ്  പോസ്റ്റ് ചെയ്തിരിക്കുന്നത്. ആനന്ദ് മഹീന്ദ്ര പങ്കുവച്ച പോസ്റ്റ് വളരെ വേഗത്തിൽ വൈറൽ ആയി മാറുകയും ഇതിനോടകം തന്നെ നിരവധി പ്രതികരണങ്ങൾ നേടുകയും ചെയ്തു.

  “നാളുകൾക്ക് ശേഷം, ഈ മൺസൂണിൽ ഞങ്ങൾ മുംബൈയിൽ സ്ഥിരതയാർന്ന ചില മഴ കാണുന്നു. മഴ ഞങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കനത്തില്ല. എങ്കിലും നമ്മുടെ നനഞ്ഞ വസ്ത്രത്തെ കുറിച്ച് ആസൂത്രണം ചെയ്യാനുള്ള സമയമാണിത്. ഒരു ‘ധരിക്കാവുന്ന’ കുടയെക്കുറിച്ച് ചിന്തിക്കുന്നത് നല്ല ആശയമായിരിക്കും. ബുദ്ധിമാൻ” എന്നാണ് ആനന്ദ് മഹീന്ദ്ര തൻ്റെ പോസ്റ്റിൻ്റെ അടിക്കുറിപ്പിൽ എഴുതിയത്.  

ഒരാൾ രണ്ടു ഹാങ്ങറുകൾ ഉപയോഗിച്ച് കുട തന്റെ ശരീരത്തിന് പിന്നിലേക്ക് ബാഗ് പോലെ ഇടുന്നത് ആണ് വിഡിയോയിൽ ഉള്ളത്. കുട കയ്യിൽ പിടിക്കുന്നത് ഒഴിവാക്കി കൈകൾ ഫ്രീയാക്കുന്ന ഈ വിദ്യ വളരെ വേഗത്തിൽ ആളുകൾക്ക് ഇഷ്ടപ്പെടുകയായിരുന്നു. ജൂൺ 22 ആം തീയതി ആണ് ആനന്ദ് ഈ പോസ്റ്റ് ട്വിറ്ററിൽ ഷെയർ ചെയ്തത്. ആനന്ദ് ഷെയർ ചെയ്ത ട്വീറ്റ് മാത്രം ഇതിനോടകം മൂന്നു ലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു. 4100 ഓളം ലൈക്കുകളും നിരവധി ഷെയറുകളും ആണ് ഈ വീഡിയോ നേടിയിരിക്കുന്നത്. നിരവധി ആളുകൾ തങ്ങളുടെ പ്രതികരണം രേഖപെടുത്തിയും എത്തിക്കഴിഞ്ഞിട്ടുണ്ട്.

“മുൻപ് സ്‌കൂളിൽ പഠിക്കുന്ന സമയത്തൊക്കെ സ്‌കൂൾ ബാഗുകൾക്കിടയിൽ ഞാനും ഇങ്ങിനെ കുട വച്ചിട്ടുണ്ട്” എന്നാണ് ഒരാൾ കമന്റായി രേഖപ്പെടുത്തിയത്. “ഈ പയ്യൻ മിടുക്കൻ ആണല്ലോ, മഴയും നനയില്ല, ഒപ്പം കൈകൾ ഫ്രീയായത് കൊണ്ട് മഴയത്ത് വേണമെങ്കിൽ മൊബൈൽ ഉപയോഗിച്ച് ഒരു വ്ലോഗും ചെയ്യാം” എന്നൊക്കെ രസകരമായ കമന്റുകൾ ആണ് ഈ വീഡിയോയ്ക്ക് താഴെ വരുന്നത്.

Anand Mahindra’s latest viral post featuring an ingenious umbrella modification that garnered attention on social media. Explore the reactions and engagement sparked by this practical rainy-day solution.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version