യുഎസിൽ മലയാളി കൊയ്ത 292 കോടി

യുഎസ് കേന്ദ്രമായി മലയാളിയായ അശ്വിൻ ശ്രീനിവാസൻ പ്രവർത്തിപ്പിക്കുന്ന സ്റ്റാർട്ടപ്പ് ആണ് ഡെക്കഗൺ. 292 കോടി രൂപയാണ് ഈ സ്റ്റാർട്ടപ്പ് ഇപ്പോൾ സസമാഹരിച്ചിരിക്കുന്നത്. ജനറേറ്റീവ് എഐ (നിർമിത ബുദ്ധി) രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനം ആണ് ‘ഡെക്കഗൺ’ (decagon.ai). 3.50 കോടി ഡോളറിന്റെ മൂലധന ഫണ്ടിങ് ആണ് കമ്പനി ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം പ്രവർത്തനമാരംഭിച്ച ഈ കമ്പനി ഏതാനും മാസങ്ങളുടെ ഇടവേളയിലാണ് സീഡ് റൗണ്ടിലും സീരീസ് എ റൗണ്ടിലുമായി ഈ തുക സമാഹരിച്ചത്. പ്രാരംഭ റൗണ്ടിന് എ16സെഡ് എന്ന നിക്ഷേപക സ്ഥാപനവും സീരീസ് എ റൗണ്ടിന് ആക്‌സലും ആയിരുന്നു നേതൃത്വം നൽകിയിരുന്നത്.

 എറണാകുളം സ്വദേശിയായ  അശ്വിൻ ശ്രീനിവാസിന്റെ പ്രായം ഇരുപത്തിയെട്ട് വയസ്സാണ്. ചൈനീസ് വംശജനായ അമേരിക്കക്കാരൻ ജെസ് സാങ്ങുമായി ചേർന്നാണ് അശ്വിൻ ഈ സംരംഭം ആരംഭിക്കുന്നത്. ടെക് കമ്പനികൾക്ക് അതിസങ്കീർണമായ കസ്റ്റമർ സപ്പോർട്ട് ജോലികൾ എളുപ്പമാക്കി കൊടുക്കുന്ന ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോമാണ് ഡെക്കഗൺ ചെയ്യുന്നത്. ഇവന്റ് ബ്രൈറ്റ്, വെബ് ഫ്ളോ, സബ്‌സ്റ്റാക് തുടങ്ങി ഒട്ടേറെ ഇന്റർനാഷണൽ ടെക് കമ്പനികൾ ആണ്  ഡെക്കഗണിന്റെ ഗുണഭോക്താക്കൾ. എഐയുടെ സഹായത്തോടെ ഏതുനേരത്തും കുറഞ്ഞ ചെലവിൽ കാര്യക്ഷമമായ കസ്റ്റമർ സപ്പോർട്ട് ഒരുക്കാൻ ഡെക്കഗണിന്‌ കഴിയും എന്നാണ് കോ ഫൗണ്ടറും ചീഫ് ടെക്‌നോളജി ഓഫീസറുമായ അശ്വിൻ ശ്രീനിവാസ് പറയുന്നത്.

കൊച്ചികാരനായ അശ്വിൻ ചോയ്‌സ് സ്‌കൂളിലെ പൂർവ വിദ്യാർഥിയാണ്. യുഎസിലെ പ്രശസ്തമായ സ്റ്റാൻഫഡ് സർവകലാശാലയിൽ നിന്നാണ് അശ്വിൻ കംപ്യൂട്ടർ സയൻസിൽ അശ്വിൻ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. മുൻപ് ഹീലിയ, ക്യാമ്പ് ഫയർ എന്നീ സ്റ്റാർട്ടപ്പുകൾക്ക് രൂപംനൽകിയിട്ടുള്ള അദ്ദേഹം ഫോബ്‌സിന്റെ അണ്ടർ 30 പട്ടികയിൽ ഇടം പിടിച്ച മലയാളി കൂടിയാണ്. കൊച്ചി പനമ്പിള്ളി നഗറിൽ താമസിക്കുന്ന മുൻ എഐസിസി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണന്റെയും എറണാകുളം സെയ്ന്റ് തെരേസാസ് കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. പ്രീതി ശ്രീനിവാസന്റെയും മകനാണ് അശ്വിൻ.

Learn about Ashwin Srinivasan, the 28-year-old Malayali entrepreneur behind Decagon, a generative AI startup that has raised Rs 292 crores. Discover how Decagon is transforming customer support for tech companies worldwide.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version