അടുത്ത അഞ്ചു വർഷത്തേക്കുള്ള അക്കാദമിക്ക് കലണ്ടറിന് അംഗീകാരം നൽകിയിരിക്കുകയാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം. പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക, തൊഴിലധിഷ്ഠിത പരിശീലനം എന്നിവയിലെ അക്കാദമിക് കലണ്ടറിനുള്ള പൊതുസമയപരിധി ആണ് ഇപ്പോൾ മന്ത്രാലയം അംഗീകാരം നൽകിയിരിക്കുന്നത്. പുതിയ കലണ്ടർ പ്രകാരം സൗദിയിൽ മൂന്നു ടേമുകളുള്ള അധ്യയന വർഷം തുടരുമെന്നും പുതിയ അധ്യയന വർഷം മുതൽ വേനൽക്കാല അവധി രണ്ടുമാസമായിരിക്കുമെന്നും സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
180 പ്രവൃത്തി ദിവസങ്ങളിൽ കുറയാത്ത അധ്യയന വർഷമാണ് ഈ തവണ കലണ്ടറിൽ ക്രമീകരിച്ചിട്ടുള്ളത്. ആദ്യ ടേം ആഗസ്റ്റ് 18നും രണ്ടാം ടേം നവംബർ 17നും മൂന്നാം ടേം അടുത്ത വർഷം (2025) മാർച്ച് രണ്ടിനും ആരംഭിക്കും. അടുത്ത വർഷം ജൂൺ 26ന് ആണ് ഈ അധ്യയന വർഷം അവസാനിക്കുന്നത്. പുതിയ അധ്യയന വർഷത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന അവധിദിനങ്ങളും മന്ത്രാലയം വെളിപ്പെടുത്തി.
ദേശീയദിന അവധി, ദീർഘ അവധികൾ, ശരത്കാല അവധി, വാരാന്ത്യ അവധിദിനങ്ങൾ, മധ്യവർഷ അവധി, ദേശീയസ്ഥാപകദിന അവധി, ശീതകാല അവധി, ഈദുൽ ഫിത്ർ അവധി, ഈദുൽ അദ്ഹ അവധി തുടങ്ങിയവയും കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ സർവകലാശാലകൾ, ജനറൽ ഓർഗനൈസേഷൻ ഫോർ ടെക്നിക്കൽ- വൊക്കേഷനൽ ട്രെയിനിങ്, വിദേശ- സ്വകാര്യ സ്കൂളുകൾ, വിദേശത്തുള്ള സൗദി സ്കൂളുകൾ, കമ്യൂണിറ്റി സ്കൂളുകൾ എന്നിവക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി അക്കാദമിക് കലണ്ടർ വേണ്ടി വന്നാൽ വികസിപ്പിക്കുന്നതിന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
The Saudi Ministry of Education introduces a new academic calendar, adopting a three-term system starting in 2024-25. Discover the changes and their impact on public education, higher education, and vocational training.