ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും കഴിഞ്ഞ രണ്ട് വർഷങ്ങളായി കടുത്ത നിരീക്ഷണത്തിലാണ്. കഴിഞ്ഞ അര പതിറ്റാണ്ടിനിടെ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡ് കുതിച്ചുയരുകയായിരുന്നു. ഇതിനോടൊപ്പം തന്നെ ഇലക്ട്രിക് വാഹനങ്ങൾ കൊണ്ടുണ്ടായ അപകട വാർത്തകളും വർധിച്ചു വന്നിരുന്നു. ഇലക്ട്രിക്ക് വാഹനങ്ങൾ ഇത്തരത്തിൽ അപകടത്തിൽ പെടുന്നത് കൂടുതലും നിലവാരമില്ലാത്ത ഘടകങ്ങൾ ഈ വാഹനങ്ങളിൽ ഉൾപ്പെടുത്തുന്നത് കൊണ്ടാണ്. ഇത്തരം സംഭവങ്ങൾ തടയുന്നതിനായി, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉയർത്താൻ ലക്ഷ്യമിട്ടുള്ള രണ്ട് പുതിയ പദ്ദതികൾ ആണ് അവതരിപ്പിച്ചിരിക്കുന്നത്.
‘IS 18590: 2024’, ‘IS 18606: 2024’ എന്നാണ് ഈ സുരക്ഷാ സംവിധാനങ്ങളുടെ പേര്. പവർട്രെയിൻ ഉൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങളിലെ സുപ്രധാന ഘടകങ്ങളുടെ സുരക്ഷയിലും ഗുണനിലവാരത്തിലും ഇവ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇരുചക്ര വാഹനങ്ങൾ, ഫോർ വീലറുകൾ, ഗുഡ്സ് ട്രക്കുകൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് രണ്ട് പുതിയ മാനദണ്ഡങ്ങൾ ബാധകമാവുന്നത്. ഈ മൂന്ന് വിഭാഗങ്ങൾക്ക് കീഴിലുള്ള എല്ലാ ഇലക്ട്രിക്ക് വാഹനങ്ങളും കർശനമായ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ബിഐഎസ് ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ, ഈ പുതിയ മാനദണ്ഡങ്ങൾ ബാറ്ററികളുടെ സുരക്ഷയും പ്രകടനവും കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്. ബാറ്ററികൾ ശക്തവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുക ആണ് ഇതിലൂടെ ചെയ്യാൻ ഉദ്ദേശിക്കുന്നത്.
ഇ-റിക്ഷകളും ഇ-കാർട്ടുകളും രാജ്യത്തുടനീളം പ്രചാരം നേടുന്നതിനാൽ ഇവയ്ക്കും പ്രത്യേകമായി സുരക്ഷാ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നുണ്ട്. ഈ മാനദണ്ഡങ്ങൾ നിർമ്മാണം മുതൽ പ്രവർത്തനം വരെയുള്ള വിവിധ വശങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുക ആണ് ലക്ഷ്യം. ചാർജിംഗ് സംവിധാനങ്ങൾ ഉൾപ്പെടെ ഇലക്ട്രിക് വാഹനങ്ങൾക്കും അവയുടെ ആക്സസറികൾക്കുമായി ആകെ 30 മാനദണ്ഡങ്ങൾ ബിഐഎസിനുണ്ട്. സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസിൻ്റെ (സിഎംവിആർ) ഭാഗമാണ് ഈ മാറ്റങ്ങൾ.
Discover how India’s Bureau of Indian Standards (BIS) is enhancing safety with new standards for electric vehicle (EV) components. Learn about the regulations for EV batteries and their impact on industry growth.