മാജിക് എന്ന കലയെ കേരളത്തിലെ സാധാരണക്കാര്‍ക്കിടയില്‍ ജനപ്രിയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും നിരവധി യുവാക്കളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നല്ലൊരു മോട്ടിവേഷണൽ സ്പീക്കർ കൂടിയായ അദ്ദേഹം അടുത്തിടെ ഒരു പരിപാടിക്കിടയിൽ ഓരോ മനുഷ്യനും സംസാരിക്കുമ്പോൾ ഓരോ വാക്കുകളും ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയുണ്ടായി. “മുന്നിലേക്ക് നടക്കുന്ന ആളുകൾ ശ്രദ്ധിക്കേണ്ടത് ആൾവേയ്സ് വാച്ച് യുവർ വാച്ച്” എന്നാണ് അദ്ദേഹം പറയുന്നത്.
“ഇപ്പോൾ ഞാൻ പറഞ്ഞത് സമയത്തിന്റെ വാച്ചല്ല. ഡബ്ലിയു എന്ന് പറയുന്നത് വേർഡ്സ് (വാക്കുകൾ) ആണ്. എ എന്ന് പറയുന്നത് നിങ്ങളുടെ അംബീഷൻസ് ആണ് അല്ലെങ്കിൽ ആക്ഷൻ. ടി എന്ന് പറയുന്നത് നിങ്ങളുടെ തോട്ട്സ് (ചിന്തകൾ). സി എന്ന് പറയുന്നത് നിങ്ങൾ ജീവിതത്തിൽ എത്രമാത്രം കോൺഫിഡന്റ് (ആത്മവിശ്വാസം) ആയിരിക്കണം എന്നാണ്. അവസാനത്തെ എച്ച് എന്ന് പറയുന്നത് ഹാർഡ് വർക്ക് (കഠിനാധ്വാനം) ആണ്. ഇത് നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ നിങ്ങൾ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല.
ജീവിതം ഒരിക്കലും സന്തോഷം മാത്രമുള്ളത് ആയിരിക്കില്ല. ഒരുപാട് കുണ്ടുകളും കുഴികളും നിറഞ്ഞ ഒന്നാണ് ജീവിതം. വാക്കുകൾ ഇതിൽ വളരെ പ്രധാനം ആണ്. എന്ത് പറയണം, എന്ത് പറയരുത് എന്നത് വളരെ പ്രധാനം ആണ്. ആദിയിൽ വചനം ഉണ്ടായി എന്നാണ് ബൈബിൾ പറഞ്ഞിരിക്കുന്നത്. എല്ലാം ഉണ്ടാവട്ടെ എന്ന് പറഞ്ഞപ്പോൾ ആണ് ഉണ്ടായത് എന്നാണ് ഖുർആൻ പറയുന്നത്. ഈ പ്രപഞ്ചത്തിന്റെ മുഴുവൻ ഉൽപ്പത്തി തുടങ്ങിയിരിക്കുന്നത് ഓംകാരത്തിൽ നിന്നാണ് എന്നാണ് ഹിന്ദു പുരാണങ്ങൾ പറഞ്ഞിരിക്കുന്നത്. എല്ലാവരും പറയുന്നത് ഒന്നു തന്നെയാണ്, വാക്കിൽ നിന്നാണ് തുടക്കം. സൃഷ്ടിയുടെ താക്കോലാണ് വാക്ക്.
ഈ ഭൂമിയിൽ നിങ്ങൾ ജീവിച്ചു പോകുമ്പോൾ, ഭാവിയിലേക്ക് നടന്നുപോകുമ്പോൾ എന്തു പറയണം എന്തു പറയരുത് എന്നുള്ളത് വളരെ പ്രധാനമാണ്. നമ്മൾ എപ്പോഴും പറഞ്ഞ വാക്കിന്റെ അടിമയും പറയാത്ത വാക്കിന്റെ ഉടമയുമാണ്. ഞാൻ നിങ്ങളോട് സംസാരിക്കുന്നത് വാക്കുകളിലൂടെയാണ്. എന്റെ വാക്കുകളിലൂടെ നിങ്ങൾക്ക് നേടിയൊരു ചലനമെങ്കിലും ഉണ്ടാക്കാൻ സാധിച്ചാൽ അതിലാണ് എന്റെ സംതൃപ്തി. വാക്കുകൾ ഒരിക്കലും ചെറുതല്ല, വളരെ വലിയ ഒരു കാര്യമാണ്. ഈ ലോകത്ത് എല്ലാ യുദ്ധങ്ങളും നടന്നിട്ടുള്ളതും എല്ലാ യുദ്ധങ്ങളും അവസാനിച്ചിട്ടുള്ളതും വാക്കുകളിൽ തന്നെയാണ്. രാജ്യങ്ങൾ പിടിച്ചടക്കിയിട്ടുള്ളതും സ്വാതന്ത്ര്യം നേടിയിട്ടുള്ളത്,ഗോപിനാഥി മുതുകാട് പറയുന്നു.
Discover the inspiring words of magician and motivational speaker Gopinath Muthukad, who emphasizes the power of words, ambitions, thoughts, confidence, and hard work. Learn how he has captivated audiences and inspired many in Kerala