ആനന്ദ് മഹീന്ദ്രയുടെ പങ്കാളിയായ അനുരാധ മഹിന്ദ്ര ഒരു സംരംഭകയും അതിലുപരി മനുഷ്യസ്നേഹിയുമാണ്. അനുരാധ മഹിന്ദ്ര മുംബൈയിലെ ഒരു പരമ്പരാഗത ഹിന്ദു കുടുംബത്തിൽ നിന്നാണ്. ഒരു കോളേജ് വിദ്യാർത്ഥിയിൽ നിന്ന് സംരംഭത്തിലേക്കുള്ള ചുവടുവെപ്പും അതിനായുള്ള പരിശ്രമവും പ്രചോദനാത്മക കഥയാണ്. ജേർണലിസ്റ്റായ അനുരാധ, ഇന്ത്യയിലെ പ്രമുഖ ലക്ഷ്വറി മാസികകളിൽ ഒന്നായ വെർവ് ( Verve) മാഗസിന്റെ സ്ഥാപകയാണ്.
രാജ്യമെമ്പാടുമുള്ള വായനക്കാർക്കായി “മാൻസ് വേൾഡ്” സഹസ്ഥാപിച്ചതോടെയാണ് അനുരാധയുടെ പ്രസിദ്ധീകരണ മേഖലയിലേക്കുള്ള ചുവടുവെപ്പ് . മാഗസിൻ്റെ ആദ്യത്തെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന് അതിൻ്റെ ആദ്യ ലക്കത്തിൻ്റെ പുറംചട്ടയിൽ ഷാരൂഖ് ഖാനെ ഉൾപ്പെടുത്തി എന്നതാണ്. അനുരാധയുടെ ഭാവനാശേഷിയും ഗുണനിലവാരത്തോടുള്ള എഴുത്തും മാസികയെ പ്രശസ്തമാക്കി. ഇതോടെ ഇന്ത്യയിലെ പുരുഷന്മാരുടെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലെത്താനും സാധിച്ചു.
1995-ൽ അനുരാധ Verve ആരംഭിച്ചു. അനുരാധ മഹീന്ദ്രയാണ് വെർവിൻ്റെ സ്ഥാപകയും എഡിറ്ററും പ്രസാധകയും . പിന്നീട് ഒരു സാഹിത്യ ജേണലായ ദി ഇന്ത്യൻ ക്വാർട്ടർലി എന്ന പേരിൽ അതിൻ്റെ സഹോദര പ്രസിദ്ധീകരണവും അവർ ആരംഭിച്ചു . സൗത്ത്-മുംബൈ ആസ്ഥാനമായുള്ള അനുരാധയുടെ പബ്ലിഷിംഗ് ഓർഗനൈസേഷൻ പ്രമുഖ ബ്രാൻഡുകൾക്കായി പ്രത്യേക ഇൻ-ഹൗസ് മാസികകൾ, കോഫി-ടേബിൾ ബുക്കുകൾ, സപ്ലിമെൻ്റുകൾ എന്നിവയും നിർമ്മിക്കുന്നു. വെർവ്ൻ്റെ വായനക്കാരിൽ 80 ശതമാനവും നഗരങ്ങളിലാണ്.
പുതിയ ട്രെൻഡുകൾ, ദേശീയ അന്തർദേശീയ ഫാഷൻ, കലകളും സംസ്കാരവും, സൗന്ദര്യം, യാത്ര, ഭക്ഷണം എന്നിവയുൾപ്പെടെ സ്ത്രീകളുടെ ജീവിതശൈലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഈ ആഡംബര മാഗസിൻ. പ്രശസ്തരായ ആളുകളുടെ അഭിമുഖങ്ങൾ, ബോളിവുഡ് കഥകൾ, എന്നിവയൊക്കെ വെർവ് മാഗസിന്റെ ക്വാളിറ്റി പ്രീമിയമാക്കുന്നു.ഒപ്പം പുതിയ പ്രതിഭകളെ കണ്ടെത്താനുള്ള വേദി കൂടിയാണ് ഇത് മാറുന്നു.
അനുരാധ മഹീന്ദ്ര -സമ്പന്നയായ ഒരു സംരംഭക മാത്രമല്ല, ഒരു മനുഷ്യസ്നേഹി കൂടിയാണ്. കെ.സി.മഹീന്ദ്ര എജ്യുക്കേഷൻ ട്രസ്റ്റിൻ്റെ ട്രസ്റ്റി എന്ന നിലയിൽ, ദരിദ്രരായ കുട്ടികൾക്ക് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ സഹായം നൽകുന്നു. ഫോർബ്സിൻ്റെ കണക്കനുസരിച്ച്, ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യവസായികളിൽ ഒരാളായ ആനന്ദ് മഹീന്ദ്രയുടെ ആസ്തി 17000 കോടി രൂപയാണ്.
Anuradha Mahindra, co-founder of Man’s World and Verve magazines, has made a significant impact in the luxury publishing industry. Discover her journey from psychology student to a leading figure in publishing and philanthropy.