അദാനിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇനി യാത്ര ചെയ്യണമെങ്കിൽ ജൂലൈ 1 മുതൽ ചെലവ് വർദ്ധിക്കും. വിമാന ടിക്കറ്റിൻ്റെ ഭാഗമായി യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന ഉപയോക്തൃ വികസന ഫീസ് (യുഡിഎഫ്) വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. ആഭ്യന്തര യാത്രക്കാർക്ക് ഒരു വർഷത്തേക്ക് 506 രൂപ ആയിരുന്നു ഫീസ്. എന്നാൽ ഇത് 770 രൂപയായി 50% വർദ്ധിക്കും എന്നാണ് റിപ്പോർട്ടുകൾ. തുടർച്ചയായി ഈ ഫീസ് വർഷാവർഷം വർധിച്ചുവരുന്നുണ്ട്. എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി (എഇആർഎ) വിമാനങ്ങളുടെ ലാൻഡിംഗ് ചാർജുകൾ മൂന്നിരട്ടിയായി ഉയർത്തി.
2022 ഏപ്രിൽ 1 മുതൽ 2027 മാർച്ച് 31 വരെയുള്ള അഞ്ച് വർഷത്തേക്ക് എഇആർഎ പുറപ്പെടുവിച്ച താരിഫ് ഓർഡറിൻ്റെ ഭാഗമാണ് പുതുക്കിയ നിരക്കുകൾ. ഇത് 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ അദാനി ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരിഷ്കരണമാണിത്. സ്വകാര്യവൽക്കരണം നടപ്പിലാക്കിയത് മുതൽ തിരുവനന്തപുരം ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ടികെഐഎഎൽ) അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡിൻ്റെ (എഎഎച്ച്എൽ) ഉടമസ്ഥതയിലുള്ളതാണ്.
എട്ട് വിമാനത്താവളങ്ങളെ നിയന്ത്രിക്കുന്ന അദാനി എൻ്റർപ്രൈസസ് ലിമിറ്റഡിൻ്റെ 100% അനുബന്ധ സ്ഥാപനമായി 2019 ൽ ആണ് തിരുവനന്തപുരം സംയോജിപ്പിക്കപ്പെട്ടത്. എയർപോർട്ട് ഓപ്പറേറ്റർ നടത്തുന്ന നിക്ഷേപവും ചെലവും പരിഗണിച്ചാണ് ഓരോ അഞ്ച് വർഷത്തിലും കുറഞ്ഞത് 35 ലക്ഷം യാത്രക്കാർ ഉള്ള ഒരു എയർപോർട്ടിന് അല്ലെങ്കിൽ ഒരു കൂട്ടം എയർപോർട്ടുകൾക്കുള്ള താരിഫ് അതോറിറ്റി നിർണ്ണയിക്കുന്നത്. കൂടാതെ താരിഫ് നിർണ്ണയ കാലയളവ് എല്ലാ വിമാനത്താവളങ്ങളിലും വ്യത്യസ്തമായിരിക്കും.
2024 ജൂലൈ 1 മുതൽ 2025 മാർച്ച് 31 വരെ ആഭ്യന്തര യാത്രക്കാർ കയറുന്നതിന് 770 രൂപയും ഇറങ്ങുന്നതിന് 330 രൂപയും ആയിരിക്കണം നൽകേണ്ടത്. 2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ എയർപോർട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിലെ ആഭ്യന്തര യാത്രക്കാർക്ക് 840 രൂപയും വിമാനത്താവളത്തിൽ ഇറങ്ങുന്നവർ 360 രൂപയും നൽകണം. അടുത്ത സാമ്പത്തിക വർഷത്തിൽ ആഭ്യന്തര യാത്രക്കാരുടെ ഫീസ് യഥാക്രമം 910 രൂപയും 390 രൂപയുമായി ഉയർത്തും. ഓരോ വർഷവും ആഭ്യന്തര യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന താരിഫിൻ്റെ ഇരട്ടി ആണ് അന്താരാഷ്ട്ര യാത്രക്കാർ നൽകേണ്ടിവരുന്നത്.
Starting July 1, 2024, Thiruvananthapuram Airport, operated by Adani, will increase the User Development Fee (UDF) for domestic passengers by 50% from Rs 506 to Rs 770, with further increments planned annually until 2027. International passengers will pay double the domestic rate.