അംബാനി കല്യാണത്തിലെ മെഹന്ദി താരം

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയെ ഇളക്കി മറിക്കുന്ന വാർത്തകളിൽ ഒന്നാണ് മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹ വാർത്ത. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെയും പ്രതിശ്രുത വധു രാധിക മർച്ചൻ്റിൻ്റെയും വിവാഹം ജൂലൈ 12ന് ബികെസിയിലെ ജിയോ വേൾഡ് സെൻ്ററിൽ ആണ് നടക്കുന്നത്. വിവാഹത്തിന് മുന്നോടിയായി, അംബാനി കുടുംബം രണ്ട് വലിയ പ്രീ-വെഡ്ഡിംഗ് ഇവൻ്റുകൾ സംഘടിപ്പിച്ചിരുന്നു. അതിൽ ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളും പ്രമുഖ വ്യക്തികളും പങ്കെടുക്കുകയും ചെയ്തു.

മാർച്ചിൽ ഗുജറാത്തിലെ ജാംനഗറിലും അടുത്തത് ഇറ്റലിയിലെ ഒരു ക്രൂയിസിലും ആയിരുന്നു നടന്നത്. ജാംനഗറിൽ നടന്ന ഈ വിവാഹ ആഘോഷങ്ങളിലെ ശ്രദ്ധാകേന്ദ്രങ്ങളിൽ ഒരാളായി മാറിയത് സെലിബ്രിറ്റി മെഹന്തി ആർട്ടിസ്റ്റ് വീണാ നഗ്‌ഡ ആയിരുന്നു. വിവാഹത്തിന് മുമ്പുള്ള ബാഷിൽ ആയിരുന്നു വീണയുടെ സാന്നിധ്യം ശ്രദ്ധയ്ക്കപ്പെട്ടത്. അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും കൈകളിൽ മാത്രമായിരുന്നില്ല അന്ന് വീണ മെഹന്തി അണിഞ്ഞത്. അവിടെയെത്തിയ അതിഥികൾക്ക് തനതായ മെഹന്തി ഡിസൈനുകൾ പരിചയപ്പെടുത്തുകയും ചെയ്തു.

ബോളിവുഡിൽ ഏറ്റവുമധികം ഡിമാന്റുള്ള മെഹന്ദി കലാകാരന്മാരിൽ ഒരാളാണ് വീണാ നഗ്‌ഡ. നിത അംബാനി, ഇഷ അംബാനി, ശ്ലോക മേത്ത, സോനം കപൂർ, ദീപിക പദുക്കോൺ, കത്രീന കൈഫ്, ആലിയ ഭട്ട്, നടാഷ ദലാൽ എന്നിങ്ങിനെ നിരവധി ആളുകൾ വീണയുടെ ക്ളൈന്റ്സ് ആണ്. 2021-ൽ ജാഗ്രൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ മെഹന്ദി വർക്കിന്‌ തനിക്ക് ലഭിക്കുന്ന ശമ്പളത്തെ കുറിച്ച് സംസാരിച്ചിരുന്നു. “മണവാട്ടിമാർക്ക് 3,000 മുതൽ 7,000 രൂപ വരെയാണ്, രണ്ട് കൈകളും കാലുകളും നിറയെ മെഹന്ദി ഇടുന്നതിനു ലഭിക്കുന്നത്. അവിടെ വരുന്ന അതിഥികൾക്ക്, ഒരു കൈയ്‌ക്ക് 50 മുതൽ 75 രൂപ വരെയാണ് നിരക്ക്. സെലിബ്രിറ്റികളുടെ വിവാഹങ്ങൾക്ക് ഇതുവരെ ഫീസ് നിശ്ചയിച്ചിട്ടില്ല. അവർ ഇഷ്ടമുള്ളത്  നൽകുന്നു, അത് എപ്പോഴും പ്രതീക്ഷിച്ചതിലും കൂടുതൽ തന്നെ ആയിരിക്കും” എന്നാണ് വീണ പറഞ്ഞിരുന്നത്.

 ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച് സെക്കൻഡറി വിദ്യാഭ്യാസം മാത്രം പൂർത്തിയാക്കിയ ആളാണ് വീണാ നഗ്‌ഡ.  ഉപരിപഠനത്തിന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വീണയെ ആരും അനുവദിച്ചില്ല. പഠിത്തം നിർത്തിയ ശേഷമാണ് വീണ സാരിയിൽ എംബ്രോയ്ഡറി ചെയ്യാനും മെഹന്ദി പരിശീലിക്കാനും തുടങ്ങിയത്. മുതിർന്ന നടൻ സഞ്ജയ് ഖാൻ്റെ മകൾ ഫറാ ഖാൻ അലിയുടെ വിവാഹത്തിൽ മെഹന്ദി ഇട്ടുകൊണ്ടാണ് വീണ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്, ശിൽപ ഷെട്ടി, ദീപിക പദുക്കോൺ, കത്രീന കൈഫ് എന്നിവരുൾപ്പെടെയുള്ള പ്രധാന ബോളിവുഡ് വിവാഹങ്ങളിൽ മെഹന്തി ആർട്ടിസ്റ്റായി വീണ നഗ്ദ മാറുക ആയിരുന്നു.

Discover the career and influence of Veena Nagda, Bollywood’s celebrated mehendi artist, renowned for her intricate designs and clientele including Nita Ambani, Isha Ambani, and Bollywood stars like Deepika Padukone and Alia Bhatt.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version