മലാൽ, സഞ്ജയ് ലീല ബൻസാലിയുടെ ഹീരമാണ്ടി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ബോളിവുഡ് നടി ഷർമിൻ സെഗാൾ. അഭിനയത്തിലേക്ക് വരുന്നതിനു മുൻപ് അസിസ്റ്റൻ്റ് ഡയറക്ടറായി ആണ് ഷർമിൻ തന്റെ കരിയർ ആരംഭിച്ചത്. ഷർമിൻ സെഗാലിൻ്റെ ഭർത്താവ് അമൻ മേത്ത 50,939 കോടി രൂപ ആസ്തിയുള്ള ഒരു ശതകോടീശ്വരൻ ആണ്. കോടീശ്വര കുടുംബത്തിൽ നിന്നുള്ള അമൻ ബിസിനസ്സ് ലോകത്തെ പേരുകേട്ട വ്യക്തിയാണ്.
ടോറൻ്റ് ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനമായ ടോറൻ്റ് ഫാർമസ്യൂട്ടിക്കൽസിൽ എക്സിക്യൂട്ടീവ് ഡയറക്ടറാണ് അമൻ മേത്ത. 1959-ൽ അദ്ദേഹത്തിൻ്റെ മുത്തച്ഛൻ യുഎൻ മേത്ത സ്ഥാപിച്ച ടോറൻ്റ് ഗ്രൂപ്പിന്റെ ആസ്ഥാനം അഹമ്മദാബാദിലാണ്. ടോറൻ്റ് ഫാർമ, ടോറൻ്റ് പവർ, ടോറൻ്റ് കേബിൾസ്, ടോറൻ്റ് ഗ്യാസ്, ടോറൻ്റ് ഡയഗ്നോസ്റ്റിക്സ് എന്നിവയുൾപ്പെടെയുള്ള വിവിധ സംരംഭങ്ങളുടെ മേൽനോട്ടം ആണ് ടോറന്റ് ഗ്രൂപ്പിനുള്ളത്. ലോകമെമ്പാടുമുള്ള 2000ലധികം ഉൽപ്പന്ന രജിസ്ട്രേഷനുകളുള്ള 40 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ടോറൻ്റ് ഫാർമ.
ടോറന്റ് ഗ്രൂപ്പിന്റെ മൂലക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് ഇവരുടെ ഫാർമ ബിസിനസിനെ ആണ്. ടോറൻ്റ് ഫാർമയുടെ നേതൃത്വം വഹിക്കുന്നത് അമൻ മേത്ത ആണ്. കൂടാതെ ടോറൻ്റ് ഗ്രൂപ്പിൻ്റെ ഹോൾഡിംഗ് കമ്പനിയായ ടോറൻ്റ് ഇൻവെസ്റ്റ്മെൻ്റിൽ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. അമൻ മേത്തയുടെ പിതാവ് സമീർ മേത്തയുടെ ആസ്തി 6.1 ബില്യൺ ഡോളറാണ്. ഈ ആസ്തിയുടെ ഏരിയ പങ്കും ടോറൻ്റ് ഫാർമയിലൂടെ നേടിയതാണ്. കമ്പനിയുടെ വരുമാനം കണക്കുകൾ പ്രകാരം $4.6 ബില്യൺ ആണ്. അമനും പിതാവ് സമീറും ഫാർമസ്യൂട്ടിക്കൽസ് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, സമീറിന്റെ സഹോദരൻ സുധീർ മേത്തയും അവരുടെ മക്കളും ചേർന്നാണ് ടോറൻ്റ് പവറിൻ്റെ മേൽനോട്ടം വഹിക്കുന്നത്.
അമൻ മേത്തയുടെ അക്കാദമിക് യോഗ്യത ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ നേടിയ ബിരുദവും കൊളംബിയ ബിസിനസ് സ്കൂളിൽ നിന്ന് നേടിയ എംബിഎയും ആണ്. ടോറൻ്റ് പവറിൽ നിന്നാണ് അദ്ദേഹത്തിൻ്റെ കരിയർ ആരംഭിച്ചത്. ടോറൻ്റ് ഫാർമയിൽ ചീഫ് മാർക്കറ്റിംഗ് ഓഫീസറായി ചേരുന്നതിന് മുൻപ് തന്നെ അദ്ദേഹം ബിസിനസിൽ വളരെ അധികം എക്സ്പീരിയൻസുകൾ നേടിയിരുന്നു. എക്സിക്യൂട്ടീവ് ഡയറക്ടറുടെ റോളിലേക്കുള്ള അദ്ദേഹത്തിൻ്റെ സ്ഥാന കയറ്റം അദ്ദേഹത്തിൻ്റെ തന്ത്രപരമായ വീക്ഷണം ആണ് ചൂണ്ടിക്കാട്ടുന്നത്.
Aman Mehta’s influential role at Torrent Pharmaceuticals, his illustrious business background, and his connection to Bollywood through his marriage to actress Sharmin Segal. Learn about his strategic leadership, academic prowess, and the legacy of the Mehta family.