വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ടം 2028നകം പൂർത്തിയാക്കണമെന്ന വ്യവസ്ഥ അദാനി കമ്പനിക്കു മുൻപിൽ വച്ചിട്ടുണ്ടന്ന് തുറമുഖ സഹകരണ മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. മുൻ നിശ്ചയപ്രകാരം 2034 മുതൽ തന്നെ സംസ്ഥാന സർക്കാരിനു വിഴിഞ്ഞം തുറമുഖത്തെ വരുമാന വിഹിതം നൽകിത്തുടങ്ങണം എന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. തുറമുഖങ്ങൾക്കുള്ള മൂലധന നിക്ഷേപം ഇരട്ടിയാക്കാൻ അദാനി പോർട്ട്സും തീരുമാനിച്ചിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യ ഘട്ട നിർമാണം വൈകിയതിന് 219 കോടി രൂപ പിഴത്തുകയായി ഇക്വിറ്റി സപ്പോർട്ട് ഫണ്ടിൽനിന്നു സംസ്ഥാനം പിടിച്ചു വച്ചിട്ടുണ്ട്. അടുത്ത ഘട്ടം 2028ൽ സമയബന്ധിതമായി പൂർത്തിയാക്കിയാൽ ഇതിൽ  175.2 കോടി രൂപ അദാനി ഗ്രൂപ്പിന് മടക്കി നൽകും. 43.80 കോടി രൂപ ഇത്തവണത്തെ പിഴയായി ഈടാക്കും.

മുൻ നിശ്ചയപ്രകാരം 2034 മുതൽ തന്നെ സംസ്ഥാന സർക്കാരിനു വിഴിഞ്ഞം തുറമുഖത്തെ വരുമാന വിഹിതം നൽകിത്തുടങ്ങണം എന്നും അദാനി കമ്പനിയെ സർക്കാർ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിൽനിന്നു വയബലിറ്റി ഗ്യാപ് ഫണ്ടായി 817 കോടി രൂപ ലഭിക്കുന്നതിനുള്ള ത്രികക്ഷി കരാറിന്റെ ഭാഗമായാണു അദാനി പോർട്ട്സുമായുള്ള  വ്യവസ്ഥകൾ. കരാറിൽ ഒപ്പുവയ്ക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ അടുത്ത മാസം കേന്ദ്ര ധനമന്ത്രാലയ എംപവർമെന്റ് കമ്മിറ്റി യോഗം ചേരുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

അതേസമയം  അദാനി ഗ്രൂപ്പ് 2025 സാമ്പത്തിക വര്‍ഷത്തില്‍ തുറമുഖങ്ങളിലേതടക്കം മൂലധനച്ചെലവ് 700 ബില്യണ്‍ രൂപയില്‍ നിന്ന് 1.3 ട്രില്യണ്‍ രൂപയായി  വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.  തുറമുഖങ്ങള്‍, പവര്‍ യൂട്ടിലിറ്റികള്‍, ട്രാന്‍സ്മിഷന്‍, കല്‍ക്കരി വ്യാപാരം എന്നിവയിലുടനീളം   ഗ്രൂപ്പിന്റെ  അടിസ്ഥാന സൗകര്യ ചെലവുകള്‍ ഉയര്‍ത്തും. ഇത് 20% മുതൽ 25% വരെ വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി അദാനി  പറഞ്ഞു.

Adani has agreed to complete the second phase of Vizhinjam Port by 2028, with the state demanding revenue sharing from 2034. Discover the conditions and investments involved in this significant infrastructure project.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version